HomeANewsTHE BIG BREAKINGകർണാടക അങ്കോലയിലെ മണ്ണിടിച്ചിൽ; റഡാർ പരിശോധനയിൽ നിർണായക വിവരം; ലോറിയുടെ ലൊക്കേഷൻ കണ്ടെത്തി

കർണാടക അങ്കോലയിലെ മണ്ണിടിച്ചിൽ; റഡാർ പരിശോധനയിൽ നിർണായക വിവരം; ലോറിയുടെ ലൊക്കേഷൻ കണ്ടെത്തി

കർണാടക ഷിരൂരിലെ മണ്ണിടിച്ചിലിൽപ്പെട്ട അർജുനെ കണ്ടെത്താനുള്ള ശ്രമങ്ങളിൽ നിർണായക കണ്ടെത്തൽ. റഡാർ ഉപയോഗിച്ചുള്ള പരിശോധനയിൽ ലോറിയുടെ ലൊക്കേഷൻ കണ്ടെത്തി. കഴിഞ്ഞ നാലു ദിവസങ്ങളിലായി അർജുൻ ലോറിയുൾപ്പെടെ മണ്ണിനടിയിലാണുള്ളത്.

റഡാർ വഴി ലോക്കേറ്റ് ചെയ്ത സ്ഥലത്ത് മണ്ണ് നീക്കി പരിശോധന നടത്തും. മൺകൂനയ്ക്കിടയിലാണ് ലോറി. സി​ഗ്നൽ ലഭിച്ചിട്ടുണ്ട്. രക്ഷാപ്രവർത്തനം ഊർജിതമാക്കി. സൂറത്കൽ എൻഐടിയിൽ നിന്നുള്ള വിദഗ്ധ സംഘമാണ് തെരിച്ചിലിന് നേതൃത്വം നൽകുന്നത്. വളരെ ആഴത്തിലുള്ള വസ്തുക്കൾ വരെ കണ്ടെത്താൻ കഴിയുന്ന റഡാറാണ് ഉപയോഗിക്കുന്നത്. നാവികസേന, എൻഡിആർഎഫ്, എസ്ഡിആർഎഫ്, പൊലീസ്, അഗ്‌നിശമന സേനാംഗങ്ങൾ എന്നിവരാണ് തെരച്ചിൽ നടത്തുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments