HomeNewsShortവടകരയിലും പാലക്കാടും ഈരാറ്റുപേട്ടയിലും ഉരുള്‍പൊട്ടല്‍: സംസ്ഥാനത്ത് മഴക്കെടുതിയിൽ മരണം 21 ആയി

വടകരയിലും പാലക്കാടും ഈരാറ്റുപേട്ടയിലും ഉരുള്‍പൊട്ടല്‍: സംസ്ഥാനത്ത് മഴക്കെടുതിയിൽ മരണം 21 ആയി

വടകര വിലങ്ങാടുണ്ടായ ഉരുള്‍പൊട്ടലില്‍ മൂന്നുവീടുകള്‍ പൂര്‍ണമായും മണ്ണിനടിയിലായി. ഇവിടെ നാലുപേരെ കാണാതായതാണ് റിപ്പോര്‍ട്ട്. ഫയര്‍ഫോഴ്‌സിനും തഹസീല്‍ദാര്‍ക്കും മണ്ണിടിച്ചിലും വെള്ളപ്പൊക്കവും കാരണം സ്ഥലത്തെത്താന്‍ കഴിഞ്ഞിരുന്നില്ല. കനത്ത മഴയില്‍ പാലാക്കാടിന്റെ വിവിധയിടങ്ങളിലും ഉരുള്‍പൊട്ടലുണ്ടായിട്ടുണ്ട്. പാലക്കാട് കരിമ്പയിലും പാലക്കയത്തുമാണ് ഉരുള്‍പൊട്ടിയത്. കരിമ്പയില്‍ ഉരുള്‍പൊട്ടലിനെത്തുടര്‍ന്ന നാല് കുടുംബങ്ങളെ മാറ്റിപാര്‍പ്പിച്ചിട്ടുണ്ട്.

ഈരാറ്റുപേട്ട അടുക്കത്ത് ഉരുള്‍പൊട്ടി. മീനച്ചിലാറ്റില്‍ ജലനിരപ്പ് ഗണ്യമായി ഉയര്‍ന്നു. പാലാ അട്ടിപ്പിടിക പൊള്ളന്തറയില്‍ വീടിന്റെ മേല്‍ക്കൂര തകര്‍ന്ന് മൂന്ന് പേര്‍ക്ക് പരിക്കേറ്റു. ഈരാറ്റുപേട്ട പനയ്ക്കപാലത്ത് മതിലിടിഞ്ഞു ബംഗാള്‍ സ്വദേശി ബില്‍ ലാല്‍ ഹുസൈന് ( 22) പരിക്കേറ്റു. കുമരകം അട്ടിപ്പിടിക തൊള്ളന്തറയില്‍ വീടിന്റെ മേല്‍ക്കൂര തകര്‍ന്നു വീണ് ഗിരീഷ് (40), ഭാര്യ രാധാദേവി (39), അമ്മ ജാനകി (80) എന്നിവര്‍ക്ക് പരിക്കേറ്റു. ഇവരെ കോട്ടയം മെഡിക്കല്‍ കോേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പാലാ കൊട്ടാരമറ്റം മേഖലയില്‍ വെള്ളം കയറി.
.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments