HomeNewsShortവാവരുപള്ളിയില്‍ സ്ത്രീകള്‍ക്ക് വിലക്കില്ലെന്നു മഹല്ല് കമ്മറ്റി; നിയന്ത്രണം നിസ്‌ക്കാരഹാളില്‍ കയറുന്നതിന് മാത്രം

വാവരുപള്ളിയില്‍ സ്ത്രീകള്‍ക്ക് വിലക്കില്ലെന്നു മഹല്ല് കമ്മറ്റി; നിയന്ത്രണം നിസ്‌ക്കാരഹാളില്‍ കയറുന്നതിന് മാത്രം

വാവര്‍ പള്ളിയില്‍ കയറുന്നതിന് സ്ത്രീകള്‍ക്ക് ഒരു നിയന്ത്രണവും ഏര്‍പ്പടെുത്തിയിട്ടില്ലെന്ന് ആവര്‍ത്തിച്ച് മഹല്ല് കമ്മിറ്റി. നിയന്ത്രണം നിസ്‌ക്കാരഹാളില്‍ കയറുന്നതിന് മാത്രമാണെന്നും പളളിക്ക് അകത്തേക്ക് സ്ത്രീകള്‍ക്ക് പ്രവേശനമുണ്ടെന്നും കമ്മിറ്റി അറിയിച്ചു. വാവര്‍ പള്ളിയില്‍ കയറാന്‍ വന്ന സ്ത്രീകളെ പാലക്കാട് അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് വിശദീകരണവുമായി മഹല്ല് കമ്മിറ്റി രംഗത്തെത്തിയത്.

കൊച്ചമ്പലത്തില്‍ നിന്നും പേട്ട തുള്ളി വാവര്‍പള്ളിയില്‍ വലംവച്ച് വലിയമ്പലത്തിലേക്ക് പോകുന്നതാണ് എരുമേലിയിലെ ചടങ്ങ്. ശബരിമല സ്ത്രീപ്രവേശനം അനുവദിച്ച് സുപ്രീംകോടതി വിധി വന്നപ്പോള്‍ തന്നെ എരുമേലി വാവര്‍ പള്ളിയില്‍ വിലക്കില്ലെന്ന് മഹല്ല് കമ്മിറ്റി വ്യക്തമാക്കിയതാണ്. എന്നാല്‍ കഴിഞ്ഞ ദിവസം വാവര്‍ പള്ളിയില്‍ കയറാന്‍ വന്ന സ്ത്രീകളെ അറസ്റ്റ് ചെയ്തതോടെയാണ് പള്ളിയില്‍ നിയന്ത്രണമുണ്ടെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചത്. പള്ളിയുടെ ഒരു വാതില്‍ പൂട്ടിയിട്ടത് ഇതിന്റ ഭാഗമായാണെന്നായിരുന്നു പ്രചാരണം. ഈ പ്രചാരണങ്ങളെ പള്ളിയുടെ മഹല്ല് കമ്മിറ്റി തന്നെ തള്ളി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments