പി.വി.അൻവറിനെ തള്ളി കെ.ടി.ജലീൽ. അൻവറിനൊപ്പമില്ലെന്ന് ജലീൽ വ്യക്തമാക്കി. സിപിഎമ്മിനോട് ചേർന്ന് പ്രവർത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.
‘‘അൻവറുമായിട്ടുള്ള സൗഹൃദം നിലനിൽക്കും. പക്ഷേ അദ്ദേഹത്തിന്റെ രാഷ്ട്രീയ വീക്ഷണങ്ങളോട്, രാഷ്ട്രീയ പാർട്ടി ഉണ്ടാക്കാൻ അദ്ദേഹം ഉദ്ദേശിക്കുന്നുണ്ടെങ്കിൽ അതിനോട് ശക്തമായി വിയോജിക്കും. ഇടതുപക്ഷ ജനാധിപത്യ മുന്നണിയിൽ ഉറച്ചുനിൽക്കുകയും പൊതുപ്രവർത്തനം തുടരുകയും ചെയ്യും. സിപിഎം മലപ്പുറം ജില്ലാ സെക്രട്ടറി മോഹൻദാസ് ആർഎസ്എസ് ആണെന്ന് എതിരാളികൾക്ക് പോലും പറയാൻ സാധിക്കില്ല.
മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി.ശശിക്കും ആർഎസ്എസ് ബന്ധമെന്ന വാദത്തോടും യോജിപ്പില്ല. പൊലീസ് സംവിധാനമാകെ പ്രശ്നമാണെന്ന അഭിപ്രായമില്ല. എഡിജിപി എം.ആർ.അജിത്‌കുമാർ വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചതായാണ് കരുതുന്നത്. ഇടതുപക്ഷത്തോട് തീർത്താൽ തീരാത്ത കടപ്പാടാണ് ഉള്ളത്. സിപിഎം കാണിച്ച സ്നേഹവായ്പിന് നന്ദി’’– ജലീൽ പറഞ്ഞു.