കൊറോണ: ലോകത്ത് മരണം 20000 കടന്നു: രോഗ ബാധിതർ നാലര ലക്ഷം: 24 മണിക്കൂറിൽ മരണം 2000

25

ചൈനയില്‍ നിന്ന് തുടക്കമിട്ട കൊറോണ വൈറസ് ബാധ ഇതുവരെ 20000 ല്‍ അധികം പേരുടെ ജീവനെടുത്ത് കഴിഞ്ഞു. 24 മണിക്കൂറില്‍ 2000 എന്ന കണക്കിലാണ് ലോകത്ത് മരണസംഖ്യ ഉയരുന്നത്. ഏറ്റവും കൂടുതല്‍ പേര്‍ മരിച്ചത് ഇറ്റലിയിലാണ്- 7503. 24 മണിക്കൂറില്‍ 683 എന്നതാണ് ഇറ്റലിയിലെ മരണനിരക്ക്.

അമേരിക്കയിലെ ബിസിനസ്,​ തൊഴിൽ,​ ആരോഗ്യ പാലന രംഗങ്ങൾ കൊറോണ കാരണം തരിപ്പണമാകുന്ന അവസ്ഥയിലാണ്. ഈ പശ്ചാത്തലത്തിൽ രണ്ട് ലക്ഷംകോടി ഡോളറിന്റെ അടിയന്തര രക്ഷാ പാക്കേജിന് വൈറ്റ് ഹൗസിന് പിന്നാലെ സെനറ്റും അംഗീ,​കാരം നൽകി. സെനറ്റിലെ ഡെമോക്രാറ്റിക്,​ റിപ്പബ്ലിക്കൻ പാർട്ടികൾ ഏകകണ്ഠമായാണ് പാക്കേജ് അംഗീകരിച്ചത്. മുതിർന്നവർക്ക് 1,​200 ഡോളറും കുട്ടികൾക്ക് 500 ഡോളറും ഒറ്റത്തവണ പണമായി നൽകുന്നു.

ഇന്ത്യ അടക്കം 150 ലേറെ രാജ്യങ്ങളിലാണ് ഇതുവരെ കൊറോണ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. രോഗ ബാധ പ്രകടമായാല്‍ ദിശ നമ്പര്‍ O4712552056, ടോള്‍ഫ്രീ നമ്പര്‍ 1056 എന്നിവയിലും ബന്ധപ്പെടാവുന്നതാണ്.