കൂടത്തായി കേസ്: അന്വേഷണം പുതിയ വഴിത്തിരിവിൽ: റോയ് ഇതുവരെ പറഞ്ഞതെല്ലാം കള്ളം !

120

കൂടത്തായി കൂട്ട കൊലപാതകക്കേസിൽ അന്വേഷണം പുതിയ വഴിത്തിരിവിലേക്ക്.
നായയെ കൊല്ലാനെന്ന പേരിലാണ് തന്നോട് സയനൈഡ് വാങ്ങിയതെന്നും മറ്റൊന്നും അറിയില്ലെന്നുമായിരുന്നു മാത്യു നേരത്തെ മൊഴി നൽകിയത്. നിരന്തരമായ ചോദ്യം ചെയ്യലിലാണ് മാത്യു കൂടുതൽ വെളിപ്പെടുത്തലുകൾ നടത്തിയത്.

സയനൈഡ് എത്തിച്ചു നൽകിയ എംഎസ് മാത്യുവും ജോളിയും തമ്മിൽ അവിഹിത ബന്ധം ഉണ്ടായിരുന്നുവെന്ന് നേരത്തെ സംസാരമുണ്ടായിരുന്നു.
ഭർത്താവ് റോയ് തോമസിനെ ജോളി സയനൈഡ് നൽകി കൊലപ്പെടുത്തിയത് മാത്യുവിന് അറിയാമായിരുന്നുവെന്നുമുള്ള വിവരങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്. പോസ്റ്റ്മോർട്ടം നടക്കുമ്പോൾ മാത്യു മോർച്ചറിയിൽ ഉണ്ടായിരുന്നു.സയനൈഡ് കഴിച്ചാണ് മരണമെന്ന് ഡോക്ടർ പറയുമ്പോഴും മാത്യു സ്ഥലത്തുണ്ടായിരുന്നു.
മരണം സയനൈഡ് കഴിച്ചാണെന്ന് മാത്യു മറ്റുള്ളവരോട് പറയുകയും ചെയ്തിരുന്നുവെന്നാണ് അന്വേഷണ സംഘം കണ്ടെത്തിയത്.

കേസിലെ മുഖ്യപ്രതി ജോളിയമ്മ ജോസഫ് എന്ന ജോളിയെ ആറ് കേസിലും അറസ്റ്റ് ചെയ്ത് തെളിവെടുപ്പ് പൂർത്തിയാക്കിയതോടെ തെളിവുകൾ കൂട്ടിച്ചേർക്കാനുള്ള ഒരുക്കത്തിലാണ് അന്വേഷണ സംഘം. വ്യാജ ഒസ്യത്ത് തയ്യാറാക്കാനും ഇത് ഉപയോഗിച്ച് സ്വത്തുക്കൾ കൈക്കലാക്കാനും സഹായിച്ചവരെയും കൊലപാതകത്തിന് സഹായം നൽകിയവരെയും അറസ്റ്റ് ചെയ്യാനും നീക്കം നടക്കുന്നുണ്ട്. വില്ലേജ് ഓഫീസിലും പഞ്ചായത്ത് ഓഫീസിലും ജോളിക്ക് സഹായം നൽകുകയും അഭിഭാഷകനെ ഏർപ്പാടാക്കുകയും ചെയ്ത പ്രാദേശിക മുസ്ലിംലീഗ് നേതാവ് ഇമ്പിച്ചി മോയിയെ കഴിഞ്ഞ ദിവസം റൂറൽ എസ് പി നേരിട്ട് ചോദ്യം ചെയ്തിരുന്നു.

ഇമ്പിച്ചി മോയി ഉൾപ്പെടെ പലർക്കും കൊലപാതക വിവരങ്ങൾ അറിയാമായിരുന്നുവെന്നാണ് അന്വേഷണ സംഘം കണ്ടെത്തിയത്.

റോയിയെ കൊന്ന് ഏഴാം ദിവസം ട്രെയിനിങ്ങിനെന്ന പേരിൽ ജോളി പോയത് ജോൺസൺ ജോലി ചെയ്യുന്ന കോയമ്പത്തൂരിലേക്കെന്നായിരുന്നു നേരത്തെ പ്രചരിച്ചിരുന്നത്. എന്നാൽ മാത്യുവിനൊപ്പം പോണ്ടിച്ചേരിയിൽ പോയാണ് റോയിയുടെ മരണം ആഘോഷിച്ചതെന്ന് ജോളി പിന്നീട് മൊഴി നൽകിയിരുന്നു. ഇപ്പോഴത്തെ ചോദ്യം ചെയ്യലിൽ മാത്യുവും ഇത് സമ്മതിച്ചു.