HomeNewsTHE BIG BREAKINGകൊല്ലം ഓയൂരിൽ 6 വയസുകാരിയുടെ തട്ടിക്കൊണ്ടുപോകൽ ആസൂത്രിതമെന്ന് സംശയം’; മുഖ്യമന്ത്രി

കൊല്ലം ഓയൂരിൽ 6 വയസുകാരിയുടെ തട്ടിക്കൊണ്ടുപോകൽ ആസൂത്രിതമെന്ന് സംശയം’; മുഖ്യമന്ത്രി

കൊല്ലം ഓയൂരിൽ നിന്ന് 6 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവം അതീവ ഗൗരവമുള്ളതാണെന്നും പിന്നിൽ ആസൂത്രിതമായ ശ്രമുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. തട്ടിക്കൊണ്ടുപോകൽ മുൻകൂട്ടി ആസൂത്രണം ചെയ്തതാണെന്നാണ് സംശയിക്കുന്നത്. കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന സംഭവങ്ങൾ അടുത്തിടെ വർധിക്കുന്നത് ഗൗരവത്തോടെയാണ് കാണുന്നതെന്നും മുഖ്യമന്ത്രി 24 നോട് പറഞ്ഞു. ‘നവകേരള സദസ്’ യാത്രയ്ക്കിടെ 24ന് നൽകിയ പ്രത്യേക അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ഓയൂരിലെ തട്ടിക്കൊണ്ടുപോകൽ മുൻകൂട്ടി ആസൂത്രണം ചെയ്തതാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. കുട്ടിയെ കണ്ടെത്തുന്നതിനായി ഗൗരവമായ അന്വേഷണമാണ് നടക്കുന്നത്. ഇന്നലെയും ഇന്നുമായി തുടർച്ചയായ ശ്രമങ്ങൾ നടക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments