HomeNewsShortകൊറോണ: വൈറസ് ബാധയെ സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചു: അതീവ ജാഗ്രതയിൽ കേരളം

കൊറോണ: വൈറസ് ബാധയെ സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചു: അതീവ ജാഗ്രതയിൽ കേരളം

കേരളം കൊറോണയെ സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചു. അതീവജാഗ്രതയോടെ ഇനിയുള്ള ദിവസങ്ങളിൽ തുടരുമെന്നും, ഇനിയും ചൈനയിൽ നിന്നുള്ളവർ തിരികെയെത്തുമെന്നും, അവരെ പരിഭ്രാന്തി പരത്താതെ ക്വാറന്‍റൈൻ ചെയ്യാൻ നടപടിയുണ്ടാകുമെന്നും ആരോഗ്യമന്ത്രി കെ കെ ശൈലജ വ്യക്തമാക്കി.

ആദ്യം തൃശ്ശൂരിൽ നിന്ന് റിപ്പോർട്ട് ചെയ്യപ്പെട്ട കൊറോണ വൈറസ് ബാധയുമായി സമ്പർക്കമുള്ളതായി കണ്ടെത്തിയത് 84 പേർക്കാണ്. ഇതിൽ 40 പേർ തൃശ്ശൂർ ജില്ലയിലും മറ്റുള്ളവർ ബാക്കി ജില്ലകളിലുമാണ്. ഇവരെയെല്ലാവരെയും വിശദമായി നിരീക്ഷിക്കുമെന്ന് സർക്കാർ വ്യക്തമാക്കി. കൊറോണ വൈറസ് ബാധയെന്ന് സംശയിക്കുന്ന രണ്ട് പേർകൂടി തൃശൂരിൽ നിരീക്ഷണത്തിൽ. തൃശൂരിൽ ആശുപത്രിയിൽ ആകെ 24ഉം വീടുകളിൽ 165പേരുമാണ് നിരീക്ഷണത്തിൽ കഴിയുന്നത്.

അതേസമയം തൃശൂരിൽ ചികിത്സയിലുള്ള പെൺകുട്ടിയുടെ രണ്ടാഘട്ടഫലവും പോസിറ്റിവ് ആണ്. പെൺകുട്ടി ഐസൊലേഷൻ വാർഡിൽ തുടരും.ആരോഗ്യനില തൃപ്തികരമെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു. പുതുതായി അഞ്ച് സാമ്പിളുകൾ പരിശോധനയ്ക്കയച്ചു. എല്ലാ ജില്ലയിലും കൊറോണ വൈറസ് റിപ്പോർട്ട് ചെയ്യാൻ സാധ്യതയെന്ന് ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നൽകി.

സംസ്ഥാനത്ത് കനത്ത ജാഗ്രത നിർദേശം നൽകി. എല്ലാ ജില്ലകളിലും ചൈനയിൽ നിന്നുള്ളവർ തിരികെ വരാനിടയുണ്ട്. വിവരശേഖരണം ജില്ലാടിസ്ഥാനത്തിൽ നടത്തിവരികയാണ്. സംസ്ഥാനത്തെമ്പാടും 2239 പേർ നിരീക്ഷണത്തിലാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments