HomeNewsShortജനപ്രിയമായി പിണറായി സര്‍ക്കാരിന്റെ അഞ്ചാം ബജറ്റ്: ക്ഷേമപെൻഷൻ 1300 രൂപയാകും: ഉന്നതവിദ്യാഭ്യാസത്തിന് 493 കോടി

ജനപ്രിയമായി പിണറായി സര്‍ക്കാരിന്റെ അഞ്ചാം ബജറ്റ്: ക്ഷേമപെൻഷൻ 1300 രൂപയാകും: ഉന്നതവിദ്യാഭ്യാസത്തിന് 493 കോടി

പിണറായി സര്‍ക്കാരിന്റെ അഞ്ചാം ബജറ്റ് അവതരണത്തിന് നിയമസഭയിൽ തുടക്കമായി. തോമസ് ഐസക്കിന്റെ പതിനൊന്നാം ബജറ്റാണ്. പൗരത്വ നിയമ ഭേദഗതി ബജറ്റിന്റെ ആമുഖമായി പറഞ്ഞു ധനമന്ത്രി. യുവാക്കളാണ് നാടിന്റെ പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്രത്തിന്റെ സാമ്പത്തിക നയത്തിന് വിമർശനം.2009 ന് സമാനമായ സാമ്പത്തിക പ്രതിസന്ധിയിലേക്ക് ഇന്ത്യ നീങ്ങുന്നുവെന്നും
ചെലവ് ചുരുക്കലാണ് കേന്ദ്ര സർക്കാരിന്റെ നയമെന്ന് അദ്ദേഹം വ്യക്തമാക്കി.

നാല് വർഷം കൊണ്ട് 22,000 കോടി ക്ഷേമ പെൻഷനുകൾ അനുവദിച്ചു
എല്ലാ ക്ഷേമ പെൻഷനുകൾ 100 രൂപയായി വർദ്ധിപ്പിച്ചു.
ക്ഷേമ പെൻഷനുകൾ 1300 രൂപയാക്കി
13 ലക്ഷം വയോജനങ്ങൾക്ക് കൂടി ക്ഷേമ പെൻഷനുകൾ നൽകി
ലൈഫ് മിഷൻ വഴി രണ്ട് ലക്ഷത്തോളം വീടുകൾ നിർമ്മിച്ചു
തീരദേശ വികസനത്തിന് 100 കോടി
പ്രവാസി ക്ഷേമത്തിന് 152 കോടി ചെലവിട്ടു
കുടുംബശ്രീ അംഗങ്ങൾ 47 ലക്ഷമായി
സാമ്പത്തിക വളർച്ച 7.2 ശതമാനമായി
മാവേലി സ്റ്റോറിലെ വില കൂട്ടിയിട്ടില്ല
തൊഴിൽ സംരംഭകരുടെ എണ്ണം 23453
4300 കോടിയുടെ കുടിവെള്ള പദ്ധതി നടപ്പിലാക്കും
പൊതുമരാമത്ത് പദ്ധതികൾക്ക് 1102 കോടി അനുവദിച്ചു
14 ലക്ഷം കുടുംബങ്ങൾക്ക് വൈദ്യ ൂതി നൽകി
500 മെഗാവാട്ട് അധികം നേടി
പട്ടിക ക്ഷേമത്തിന്റെ ഭാഗമായി 51926 കോടി
സ്ത്രീ തൊഴിലാളികൾക്ക് 2000 കോടി
സാമ്പത്തിക വർഷം കിഫ്ബി വഴി 2000 കോടിയുടെ പദ്ധതികൾ
കിഫ്‌ബി സംസ്ഥാനത്തിന്റെ മുഖച്ഛായ മാറ്റി
കുടിവെള്ളത്തിന് 4383 കോടി
രണ്ടര ലക്ഷം പുതിയ വാട്ടർ കണക്ഷനുകൾ നൽകും
നെൽകർഷകർക്ക് 40 കോടി
ജലഗതാഗത വകുപ്പിന് സോളാർ ബോട്ടുകൾ
43 കിലോമീറ്ററിൽ 10 ബൈപ്പാസുകൾ
കിഫ്ബി 74 പാലങ്ങൾ നിർമിക്കും
കൊച്ചി വികസനത്തിന് 600 കോടി
തദ്ദേശ സ്ഥാപനങ്ങൾക്ക് 12704 കോടി
1.7 ലക്ഷം ഹെക്ടറായി കുറഞ്ഞ നെല്‍കൃഷി ഈ സര്‍ക്കാരിന്റെ കാലത്ത് 2.03 ലക്ഷം ഹെക്ടര്‍ ആയി കൂടി
ദുർബല വിഭാഗങ്ങൾക്ക് സൗജ്യന ഇന്റർനെറ്റ്
അതിവേഗ റയിൽപാത അവസാന ഘട്ടത്തിൽ
പ്രവാസി ക്ഷേമത്തിന് 90 കോടി അനുവദിക്കും
പുനരധിവാസത്തിന് 27 കോടി
വ്യവസായ പാർക്കുകൾക്ക് ഭൂമി ഏറ്റെടുക്കാൻ 15 യൂണിറ്റുകൾ തുടങ്ങും
മുസരീസ് പൈതൃക സംരക്ഷണം ഈ വർഷം നടപ്പിലാകും
വിദേശ ജോലി നേടാൻ നഴ്സുമാർക്ക് പരിശീലനത്തിന് 5 കോടി
മലബാർ ടൂറിസം പദ്ധതിക്ക് ഊന്നൽ
ഇടത്തരം വ്യവസായങ്ങൾക്ക് 456 കോടി
ബേക്കൽ കോവളം ജലപാത ഉടനെ തുറന്ന് കൊടുക്കും
സ്റ്റാർട്ട്പ്പുകൾക്ക് പലിശ രഹിത വായ്‌പ
കിഫ്ബിയിലൂടെ 44 സ്റ്റേഡിയങ്ങൾ നിർമ്മിക്കും
നദി പുനരുജ്ജീവന പദ്ധതിക്ക് 20 കോടി
ഹരിത മിഷന് 7 കോടി
കേരള ബാങ്ക് വഴി ഒരു ലക്ഷം കോടി രൂപയുടെ ബിസിനസ് നേട്ടം
മലയാളം മിഷൻ 3 കോടി
കുടുംബശ്രീ വഴി 25 രൂപക്ക് ഊണ് നൽകുന്ന 1000 ഭക്ഷണശാലകൾ
1000 കിമീ റോഡ് ഈ വർഷം നിർമ്മിക്കും
50, 000 കിണറുകൾ റീചാർജ് ചെയ്യും
സ്ത്രീകൾക്ക് മാത്രമുള്ള ബജറ്റ് വിഹിതം 1509 കോടി രൂപ
എല്ലാ ജില്ലകളിലും ഷീ ലോഡ്ജ്
കുടുംബശ്രീ വഴി 4 ശതമാനം പലിശയ്ക്ക് 3000 കോടി വായ്‌പ നൽകും
20,000 ഏക്കറിൽ ജൈവകൃഷി
മത്സ്യ തൊഴിലാളി സ്ത്രീകൾകൾക്ക് ഇതര തൊഴിലുകൾക്കായി 20 കോടി
കുറഞ്ഞ നിരക്കിൽ ക്യാൻസർ മരുന്നുകൾ
വിശപ്പ് രഹിത പദ്ധതി കേരളം മുഴുവനാക്കും
സർക്കാർ പിഫ് സബ്സിഡി നൽകും
കെഎസ്ഡിപി മരുന്ന് വില കുറയും
കുട്ടനാട്‌ പാക്കേജിന് 750 കോടി
വയനാട് ജില്ലാ പാക്കേജിന് 2000 കോടി
ഇടുക്കിയിൽ എയർ സ്ട്രിപ്പ്
പൊതുമേഖലയ്ക്ക് 250 കോടി
ക്ലീൻ കേരള പദ്ധതിക്ക് 20 കോടി
പ്രീ പ്രൈമറി അധ്യാപകർക്കും ആയമാർക്കും 500 രൂപ അലവൻസ് കൂട്ടി
നഗരവികസനത്തിന് 1945 കോടി
പ്രീ പ്രൈമറി അധ്യാപകർക്കും ആയമാർക്കും 500 രൂപ അലവൻസ് കൂട്ടി
അയ്യങ്കാളി തൊഴിലുറപ്പ് 1000 കോടി
ക്ലീൻ കേരള പദ്ധതിക്ക് 20 കോടി
പൊക്കാളി കൃഷിക്ക് 2 കോടി
തോട്ടം തൊഴിലാളി പാർപ്പിട പദ്ധതി ലൈഫ് മിഷന്റെ ഭാഗമാകും
ടൂറിസം പ്രോത്സാഹനത്തിന് 323 കോടി
കേര ഗ്രാമങ്ങളെ സഹകരണ സംഘവുമായി ബന്ധിപ്പിക്കും
പച്ചക്കറി മേഖലയ്ക്ക് 500 കോടി
ധർമ്മടേത് മാനേജ്‌മന്റ് ഇൻസ്റ്റിറ്റ്യൂട്ട്
എല്ലാ കോർപ്പറേറ്റ് കമ്പനികളും കേരളത്തിൽ പ്രവർത്തിച്ചു തുടങ്ങി

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments