കത്വയില്‍ എട്ടുവയസ്സുകാരിയെ ലൈംഗികമായി പീഢിപ്പിച്ച് കൊന്ന കേസില്‍ കോടതി വിധിയ സ്വാഗതം ചെയ്യുന്നുവെന്ന് പെണ്‍കുട്ടിയുടെ പിതാവ്. ആറ് പ്രതികള്‍ക്കും വധശിക്ഷ ലഭിക്കുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നതെന്നും കേസിലെ പ്രധാനകുറ്റവാളിയായ വ്യക്തിയെ വെറുതെ വിട്ട കോടതി വിധി അതിശയിപ്പിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കേസിലെ മുഴുവന്‍ പ്രതികള്‍ക്കും വധശിക്ഷ വിധിച്ചാല്‍ മാത്രമേ തന്റെ മകള്‍ക്ക് നീതി ലഭിക്കുവെന്ന് പെണ്‍കുട്ടിയുടെ മാതാവ് പ്രതികരിച്ചു. ”എന്റെ മകളുടെ കാര്യത്തില്‍ നീതി ലഭിക്കണം. എല്ലാ പ്രതികളും തൂക്കിലേറ്റപ്പെടുമ്പോള്‍ മാത്രമേ ആ നീതി ലഭ്യമാകൂ”എന്നാണ് ഇന്ത്യന്‍ എക്സ്പ്രസിന് നല്കിയ അഭിമുഖത്തില്‍ പെണ്‍കുട്ടിയുടെ അമ്മ പറഞ്ഞത്.