HomeNewsShortകരുണാനിധിക്ക് അന്ത്യാഞ്ജലിയുമായി രാജ്യം; സംസ്‌കാരം വൈകീട്ട്; അനുശോചിച്ച് ദേശീയ നേതാക്കൾ

കരുണാനിധിക്ക് അന്ത്യാഞ്ജലിയുമായി രാജ്യം; സംസ്‌കാരം വൈകീട്ട്; അനുശോചിച്ച് ദേശീയ നേതാക്കൾ

അന്തരിച്ച മുന്‍ തമിഴ്‌നാട് മുഖ്യമന്ത്രി എം. കരുണാനിധിയുടെ ഭൗതിക ശരീരം ചെന്നൈ രാജാജി ഹാളില്‍ പൊതുദര്‍ശനത്തിന് വെച്ചു. പ്രമുഖരടക്കം ആയിരങ്ങള്‍ ചെന്നൈയിലെ വീട്ടിലെത്തി അന്തിമോപചാരം അര്‍പ്പിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദി, കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി തുടങ്ങിയ നേതാക്കള്‍ അന്ത്യോപചാരമര്‍പ്പിക്കാനെത്തുമെന്ന് അറിയിച്ചിട്ടുണ്ട്. കേരള ഗവര്‍ണറും മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും ചെന്നൈയിലെത്തും. ബുധനാഴ്ച തമിഴ്‌നാട്ടില്‍ പൊതുഅവധി പ്രഖ്യാപിച്ചിട്ടുണ്ട്. ദുഃഖാചരണം ഒരാഴ്ച നീണ്ടുനില്‍ക്കും. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് കഴിഞ്ഞ കുറച്ച്‌ ദിവസങ്ങളായി ചെന്നൈ കാവേരി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു

94 വയസെത്തിയ തമിഴ്‌നാടിന്റെ നേതാവ്. തിങ്കളാഴ്ച വൈകിട്ട് മുതല്‍ വെന്റിലേറ്ററിന്റെ സഹായത്തോടെയായിരുന്നു ജീവന്‍ നിലനിര്‍ത്തിയിരുന്നത് എന്ന വിവരം പുറത്തുവന്നപ്പോള്‍ത്തന്നെ ഏവരും ഹൃദയഭേദകമായ ഈ വാര്‍ത്ത പ്രതീക്ഷിച്ചിരുന്നു. ആന്തരികാവയവങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണമായും തകരാറിലായതും പ്രായാധിക്യത്തെ തുടര്‍ന്ന് മരുന്നുകള്‍ ഫലിക്കാതെ വരുകയും ചെയ്തതോടെ വൈകിട്ടോടെ ഡോക്ടര്‍മാര്‍ മരണം സ്ഥിരീകരിച്ചു.

ഇത്രയും കരുത്തരായ നേതാക്കള്‍ ഇന്ത്യയില്‍ വളരെക്കുറച്ചുമാത്രമേ ഉണ്ടായിട്ടുള്ളൂ എന്നതാണ് രാജ്യത്തിന്റെ ചരിത്രത്തില്‍ കരുണാനിധിയെ അടയാളപ്പെടുത്തുന്നത്. വെറും 13 വയസുള്ളപ്പോള്‍ സംഘടിച്ച്‌ ശക്തരാകേണ്ടതിന്റെ ആവശ്യകത അദ്ദേഹം തിരിച്ചറിഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments