കരിപ്പൂര്‍ വിമാനാപകടം പൈലറ്റിന്റെ പിഴവ് മൂലമെന്ന് അന്വേഷണ റിപ്പോര്‍ട്ട്; മുന്നറിയിപ്പുകള്‍ പാലിച്ചില്ല

26

കരിപ്പൂര്‍ വിമാനാപകടം പൈലറ്റിന്റെ പിഴവ് മൂലമെന്ന് അന്വേഷണ റിപ്പോര്‍ട്ട്. എയര്‍ക്രാഫ്റ്റ് ആക്‌സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ ആണ് ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് വ്യോമയാന മന്ത്രാലയത്തിന് സമര്‍പ്പിച്ചത്. വിമാനം റണ്‍വെയുടെ പകുതി കഴിഞ്ഞ്, സുരക്ഷാ മേഖലയും കഴിഞ്ഞ ശേഷമാണ് ലാന്‍ഡ് ചെയ്തത്. മുന്നറിയിപ്പുകള്‍ നല്‍കിയിട്ടും വിമാനം അമിത വേഗത്തില്‍ മുന്നോട്ട് പോയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇരുവശങ്ങളിലെ ടാങ്കുകളില്‍ നിന്നും ഇന്ധന ചോര്‍ച്ചയുണ്ടായി. എന്നാല്‍ ആഘാതത്തിന് ശേഷം തീപിടിത്തമുണ്ടാകാനുളള സാധ്യത ഉണ്ടായിരുന്നില്ല. വിമാനത്തില്‍ സാങ്കേതിക പിഴവും തള്ളിക്കളയാനാവില്ലെന്ന് റിപ്പോര്‍ട്ട്.