HomeNewsShortസഭ ഭൂമിയിടപാട് കേസ് : മാർ ആലഞ്ചേരി വിചാരണ നേരിടണം: ആലഞ്ചേരി അടക്കം മൂന്നുപേരുടെ ഹർജി...

സഭ ഭൂമിയിടപാട് കേസ് : മാർ ആലഞ്ചേരി വിചാരണ നേരിടണം: ആലഞ്ചേരി അടക്കം മൂന്നുപേരുടെ ഹർജി തള്ളി

സഭാ ഭൂമി ഇടപാടില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി വിചാരണ നേരിടണം. ആലഞ്ചേരി അടക്കം മൂന്ന് പേര്‍ സമര്‍പ്പിച്ച ഹര്‍ജി സെഷന്‍സ്‌ കോടതി തള്ളി. ആലഞ്ചേരി അടക്കം മൂന്ന് പേര്‍ വിചാരണ നേരിടണമെന്ന് തൃക്കാക്കര മജിസ്‌ട്രേറ്റ് കോടതി ഉത്തരവിട്ടിരുന്നു. ഇത് റദ്ദാക്കണമെന്ന ഹര്‍ജിയാണ് കോടതി തള്ളിയത്.

എറണാകുളം- അങ്കമാലി അതിരൂപതയുടെ കീഴിലുള്ള ഭാരത് മാതാ കോളേജിന് മുന്‍വശമുള്ള 60 സെന്റ് ഭൂമി വില്‍പ്പന നടത്തിയതിലൂടെയാണ് സഭയ്ക്ക് ലക്ഷങ്ങളുടെ നഷ്ടം ഉണ്ടായത്. സഭയുടെ വിവിധ സമിതികളില്‍ ആലോചിക്കാതെയാണ് ഭൂമി ഇടപാട് നടത്തിയത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments