HomeNewsShortകോടതിയാണ് തീരുമാനമെടുക്കുന്നത്, അല്ലാതെ തന്ത്രിയും മുക്രിയുമല്ല : രൂക്ഷവിമര്‍ശനവുമായി ജസ്റ്റിസ് കമാല്‍ പാഷ

കോടതിയാണ് തീരുമാനമെടുക്കുന്നത്, അല്ലാതെ തന്ത്രിയും മുക്രിയുമല്ല : രൂക്ഷവിമര്‍ശനവുമായി ജസ്റ്റിസ് കമാല്‍ പാഷ

ശബരിമല വിഷയത്തില്‍ സുപ്രീംകോടതി വിധിയെ എതിര്‍ക്കുന്നവരെ രൂക്ഷമായി വിമര്‍ശിച്ച്‌ ജസ്റ്റ‌ി‌സ് കമാല്‍ പാഷ. ശബരിമലയില്‍ സുപ്രീംകോടതിയുടെ വിധി നടപ്പാക്കാന്‍ തന്ത്രിയുടെ അടുത്തേക്ക് പോകേണ്ട അവസ്ഥയാണ് നിലവിലുള്ളതെന്ന് ജസ്റ്റിസ് കമാല്‍ പാഷ. സുപ്രീംകോടതിയുടെ വിധിയെ വക്രീകരിച്ച്‌ ചിലര്‍ മതധ്രുവീകരണത്തിന് ശ്രമിക്കുകയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ശബരിമല സ്ത്രീ പ്രവേശനം പോലുള്ള വിഷയങ്ങളില്‍ ഹൈക്കോടതിയും സുപ്രീംകോടതിയുമാണ് തീരുമാനമെടുക്കുന്നത്. മന്ത്രിയോ തന്ത്രിയോ മുക്രിയോ ഒന്നുമല്ല ഇത്തരം കാര്യങ്ങളില്‍ തീരുമാനമെടുക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കോടതിക്ക് മാത്രമേ ഇത്തരം വിഷയങ്ങളില്‍ തീരുമാനമെടുക്കാനുള്ള അവകാശം ഉള്ളുവെന്നും അദ്ദേഹം വ്യക്തമാക്കി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments