HomeNewsShortലോക്സഭ തെരഞ്ഞെടുപ്പ്; ഒറ്റയ്ക്ക് കളത്തിലിറങ്ങി മത്സരിക്കാൻ ഒരുങ്ങി കമല്‍ ഹാസന്‍

ലോക്സഭ തെരഞ്ഞെടുപ്പ്; ഒറ്റയ്ക്ക് കളത്തിലിറങ്ങി മത്സരിക്കാൻ ഒരുങ്ങി കമല്‍ ഹാസന്‍

ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് കളത്തിലിറങ്ങാന്‍ ഒരുങ്ങി കമല്‍ ഹാസന്‍. തെരഞ്ഞെടുപ്പില്‍ മക്കള്‍ നീതി മയ്യം തനിച്ച്‌ മത്സരിക്കുമെന്നാണ് കമല്‍ഹാസന്‍ അറിയിച്ചിരിക്കുന്നത്. പുതുച്ചേരി ഉള്‍പ്പടെ നാല്‍പതോളം മണ്ഡലങ്ങളില്‍ പാര്‍ട്ടി ജനവിധി തേടുമെന്നും കമല്‍ ഹാസന്‍ കൂട്ടിച്ചേര്‍ത്തു. കോണ്‍ഗ്രസ് സഖ്യവുമായി കൈകോര്‍ത്തേക്കുമെന്ന അഭ്യൂഹങ്ങള്‍ തള്ളിയാണ് പാര്‍ട്ടി നിലപാട് കമല്‍ വ്യക്തമാക്കിയിരിക്കുന്നത്.

ഫെബ്രുവരി 21ലെ പാര്‍ട്ടി പ്രഖ്യാപനം മുതല്‍ നിലനിന്ന അഭ്യൂഹങ്ങള്‍ക്ക് ഇതോടെ വിരാമായി. ഡിഎംകെ, അണ്ണാഡിഎംകെ, കോണ്‍ഗ്രസ് എന്നീ പാര്‍ട്ടികളുമായൊന്നും കൈകോര്‍ക്കാന്‍ മക്കള്‍ നീതി മയ്യം തീരുമാനിച്ചിട്ടില്ലെന്നും കമല്‍ കൂട്ടിച്ചേര്‍ത്തു. പുതുച്ചേരിയിലെ ഒരു മണ്ഡലം കൂടാതെ തമിഴ്നാട്ടിലെ 39 സീറ്റുകളിലും നാല്‍പത് വയസ്സില്‍ താഴെയുള്ളവരെ സ്ഥാനാര്‍ത്ഥികളാക്കുമെന്നാണ് കമല്‍ഹാസന്‍ പറയുന്നത്. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം അന്തിമ ഘട്ടത്തിലാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments