HomeNewsShortമുൻപും ഇത്തരം ഫണ്ട് യാത്രകള്‍ക്ക് ഉപയോഗിച്ചിട്ടുണ്ട്; ഹെലികോപ്റ്റര്‍ വിവാദത്തിൽ മുഖ്യമന്ത്രിയെ പിന്തുണച്ച്‌ കെഎം എബ്രഹാം

മുൻപും ഇത്തരം ഫണ്ട് യാത്രകള്‍ക്ക് ഉപയോഗിച്ചിട്ടുണ്ട്; ഹെലികോപ്റ്റര്‍ വിവാദത്തിൽ മുഖ്യമന്ത്രിയെ പിന്തുണച്ച്‌ കെഎം എബ്രഹാം

ഹെലികോപ്റ്റര്‍ വിവാദത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെ പിന്തുണച്ച്‌ മുന്‍ ചീഫ് സെക്രട്ടറി കെഎം എബ്രഹാം. ദുരിതാശ്വാസഫണ്ട് ഉപയോഗിച്ചതില്‍ തെറ്റില്ലെന്നും മുന്‍പും ഫണ്ട് യാത്രകള്‍ക്ക് ഉപയോഗിച്ചിട്ടുണ്ടെന്നും കെഎം എബ്രഹാം വ്യക്തമാക്കി. താന്‍ പറഞ്ഞിട്ടാണ് റവന്യൂസെക്രട്ടറി ഉത്തരവിട്ടതെന്നും അദ്ദേഹം പറഞ്ഞു.ദുരിശ്വാസഫണ്ടിലെ പത്ത് ശതമാനം സംസ്ഥാന വിഹിതമാണ്. ഇത്തരം ഫണ്ട് ഉപയോഗത്തെ സിഎജി ഇതുവരെ എതിര്‍ത്തിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

മുഖ്യമന്ത്രി വന്നതുകൊണ്ടാണ് അടിയന്തര കേന്ദ്ര സഹായം ലഭിച്ചത് അദ്ദേഹം വന്നില്ലായിരുന്നെങ്കില്‍ അത് ലഭിക്കുമായിരുന്നില്ലെന്നും എബ്രഹാം പറഞ്ഞു. ഹെലികോപ്റ്റര്‍ യാത്രവിവാദത്തില്‍ വിശദീകരണവുമായി മുഖ്യമന്ത്രി കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. സാധാരണ നടക്കുന്ന ഇത്തരം കാര്യങ്ങളെ വലിയ വിവാദമാക്കേണ്ട കാര്യമില്ലെന്നായിരുന്നു മുഖ്യമന്ത്രി വിഷയത്തില്‍ പ്രതികരിച്ചത്. മുഖ്യമന്ത്രിയായിരിക്കുമ്ബോള്‍ ഇത്തരം യാത്രകള്‍ ആവശ്യമാണെന്നും ഇനിയും ഇത്തരം യാത്രകള്‍ വേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments