അധ്യക്ഷ സ്ഥാനം ഒഴിയാനുള്ള തീരുമാനത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് രാഹുല്‍ ഗാന്ധി വ്യക്തമാക്കിയതോടെ താല്‍ക്കാലികമായി വര്‍ക്കിങ് പ്രസിഡന്റിനെ നിയമിക്കാനും സുപ്രധാനമായ കാര്യങ്ങളില്‍ തീരുമാനമെടുക്കാന്‍ കൊളീജിയം മോഡല്‍ സംവിധാനം കൊണ്ടുവരാനുമാണ് കോണ്‍ഗ്രസ് നീക്കം നടത്തുന്നത്. വര്‍ക്കിങ് പ്രസിഡന്റിനെ മാത്രമായി ആവശ്യമില്ലെന്നും രാഹുല്‍ ഒഴിയുമ്പോള്‍ പകരം പ്രസിഡന്റിനെ തന്നെ നിയമിക്കണമെന്ന അഭിപ്രായമുള്ളവരും കോണ്‍ഗ്രസിലുണ്ട്.
പുതിയ അധ്യക്ഷനെ നിയമിക്കുമ്പോള്‍ ദക്ഷിണേന്ത്യയില്‍ നിന്ന് ഒരാള്‍ അധ്യക്ഷസ്ഥാനത്തേക്ക് എത്തണമെന്ന നിര്‍ദ്ദേശം രാഹുല്‍ ഗാന്ധി മുന്നോട്ട് വെച്ചന്നാണ് ചില കോണ്‍ഗ്രസ് നേതാക്കള്‍ അഭിപ്രായപ്പെടുന്നത്. ഇതോടെയാണ് സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ അധ്യക്ഷപദത്തില്‍ എത്തുമെന്ന അഭ്യൂഹങ്ങള്‍ ശക്തമായത്.
കെസി വേണുഗോപാല്‍ കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്തേക്കെന്നു സൂചന: രാഹുൽ സ്ഥാനമൊഴിഞ്ഞേക്കും
RELATED ARTICLES