ആറ് പേരെയും കൊലപ്പെടുത്തിയ കുറ്റം ഒറ്റയ്ക്ക് ഏറ്റെടുത്ത് ജോളി: ചില സമയങ്ങളിൽ ശരീരത്തിൽ പിശാച് പ്രവേശിക്കുമെന്നും പ്രതി

166

ആറ് പേരെയും കൊലപ്പെടുത്തിയത് താന്‍ തന്നെയാണ് ആവര്‍ത്തിച്ച് മുഖ്യപ്രതി ജോളി. നാലുപേര്‍ക്ക് സയനൈഡ് നല്‍കിയാണ് കൊലപാതകം നടത്തിയതെന്നും അന്നമ്മയ്ക്കും സിലിയുടെ കുട്ടിയ്ക്കും എന്താണ് നല്‍കിയതെന്ന് ഓര്‍മ്മയില്ലെന്നും ജോളി പറഞ്ഞു. കൊലപാതകങ്ങള്‍ക്ക് ഉപയോഗിച്ചിരുന്ന സയനൈഡ് ബാക്കിയില്ല എന്നും ജോളി അന്വേഷണസംഘത്തോട് പറഞ്ഞു.

ചില സമയങ്ങളില്‍ ശരീരത്തില്‍ ചെകുത്താന്‍ പ്രവേശിക്കുമെന്നും അപ്പോള്‍ ചെയ്തു പോകുന്നതാണെന്നും ജോളി വ്യക്തമാക്കി. കൂടുതല്‍ പേരെ കൊല്ലാന്‍ ലക്ഷ്യമിട്ടിരുന്നതായും ജോളി പൊലീസിനോട് വെളിപ്പെടുത്തി. അന്വേഷണ ഉദ്യോഗസ്ഥനായ റൂറല്‍ എസ് പി കെ ജി സൈമണിന്റെ നേതൃത്വത്തിലായിരുന്നു മണിക്കൂറുകളോളം നീണ്ട ചോദ്യം ചെയ്യല്‍. ചോദ്യം ചെയ്യലിന് ശേഷം ജോളിയെ വടകരയിലെ വനിതാ സെല്ലിലേക്ക് മാറ്റി.