HomeNewsShortജെസ്‌നയെ കാണാതായിട്ട് മാസങ്ങളായിട്ടും അന്വേഷണം ഇഴയുന്നു; വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലേക്ക് അന്വേഷണം വ്യാപിപ്പിക്കും

ജെസ്‌നയെ കാണാതായിട്ട് മാസങ്ങളായിട്ടും അന്വേഷണം ഇഴയുന്നു; വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലേക്ക് അന്വേഷണം വ്യാപിപ്പിക്കും

മുക്കൂട്ടുതറയില്‍ നിന്നും മാസങ്ങള്‍ക്ക് മുമ്ബ് കാണാതായ ജെസ്‌നയ്ക്ക് എന്തു സംഭവിച്ചു എന്ന കാര്യത്തില്‍ അന്വേഷണം എങ്ങുമെത്തിയിട്ടില്ല. ഈ കേസില്‍ പുതിയ അന്വേഷണ സംഘം എത്തിയിട്ടും ഒന്നും സംഭവിക്കാത്ത അവസ്ഥയാണിപ്പോള്‍. ജെസ്‌നയോട് സാദൃശ്യമുള്ള യുവതിയെ പലയിടങ്ങളില്‍ കണ്ടതായുള്ള വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. എങ്കിലും അന്വേഷണത്തില്‍ യുവതിയെ കണ്ടെത്താന്‍ ഇതുവരെ സാധിച്ചില്ല.ഇപ്പോള്‍ പുതിയ വഴികള്‍ തേടുകയാണ് അന്വേഷണ സംഘം.

അതിനിടെ കഴിഞ്ഞ ദിവസം പുറത്തുവന്ന വാര്‍ത്തയുടെ പശ്ചാത്തലത്തില്‍ വിശദമായ മറ്റൊരു അന്വേഷണത്തിനും അന്വേഷണ സംഘം ഒരുങ്ങുകയാണ്. കാസര്‍കോട് കുമ്ബളയില്‍ നിന്നും കാണാതായ യുവതിയെ അസമിലെ ബംഗ്ലാദേശ് കുടിയേറ്റ മേഖലയില്‍ നിന്നു കുമ്ബള പൊലീസ് കണ്ടെത്തിയത് അടുത്തിടെയാണ്. ഒപ്പം പോയ യുവാവ് പൊലീസ് എത്തിയപ്പോഴേക്കും കടന്നുകളഞ്ഞു. ഒരു മാസം മുന്‍പാണു കടയിലേക്കാണെന്നു പറഞ്ഞു വീട്ടില്‍ നിന്നു പോയ പേരാല്‍ നീരോളിയിലെ 26 വയസ്സുള്ള യുവതിയെ കാണാതായത്.

കുമ്ബള മൊഗ്രാല്‍ ബേക്കറിയില്‍ ജീവനക്കാരനായ അസം നൗകാവ് റുപ്പായ്ഹട്ട് പശ്ചിം സല്‍പാറ സ്വദേശി അഷ്‌റഫുല്‍(24)മായി പ്രണയത്തില്‍ ആയിരുന്നു യുവതി. ഇരുവരുടെയും മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ചു സൈബര്‍ സെല്‍ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് യുവതി അസമിലുണ്ടെന്നു മനസ്സിലായത്. തുടര്‍ന്നു ജില്ലാ പൊലീസ് മേധാവി അസം നൗകാവ് ജില്ല പൊലീസ് മേധാവിയുടെ സഹായം തേടിയാണ് അന്വേഷണം നടത്തിയത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments