HomeNewsShortയുവതികള്‍ കൂട്ടത്തോടെ മലചവിട്ടാനെത്തുമെന്ന ഇന്റലിജന്‍സ് മുന്നറിയിപ്പ്; ശബരിമലയിൽ അതീവജാഗ്രത

യുവതികള്‍ കൂട്ടത്തോടെ മലചവിട്ടാനെത്തുമെന്ന ഇന്റലിജന്‍സ് മുന്നറിയിപ്പ്; ശബരിമലയിൽ അതീവജാഗ്രത

യുവതികള്‍ കൂട്ടത്തോടെ മലചവിട്ടാനെത്തുമെന്ന ഇന്റലിജന്‍സ് മുന്നറിയിപ്പിനെത്തുടര്‍ന്ന് ശബരിമലയില്‍ അതീവജാഗ്രതയില്‍ പൊലീസ്. നാളെയും മറ്റന്നാളുമായി കുറേപ്പേര്‍ വരുമെന്നാണ് വിവരമെന്നും ദര്‍ശനത്തിനെത്തുന്നവര്‍ക്ക് സംരക്ഷണം നല്‍കുമെന്നും ഡി.ജി.പി ലോക്നാഥ് ബെഹ്റ കേരളകൗമുദിയോട് പറഞ്ഞു. കൂടുതല്‍ ജാഗ്രത പുലര്‍ത്തും. സുപ്രീംകോടതി ഉത്തരവ് നടപ്പാക്കിയില്ലെങ്കില്‍ പൊലീസ് കോടതിയലക്ഷ്യം നേരിടേണ്ടിവരും. അതിനാല്‍ വനിതകള്‍ക്ക് സംരക്ഷണം നല്‍കിയേ മതിയാവൂ.

ആരെയും തടയേണ്ടെന്നും എല്ലാവര്‍ക്കും സംരക്ഷണം നല്‍കാനുമാണ് സര്‍ക്കാരിന്റെ സന്ദേശം. ഇക്കാര്യത്തില്‍ സുപ്രീംകോടതി ഉത്തരവാണ് പരമപ്രധാനം. 1300 പൊലീസുകാരെ വിന്യസിച്ചിട്ടുണ്ട്. നിലവില്‍ എല്ലാം നിയന്ത്രണവിധേയമാണ്. പക്ഷേ, സ്ത്രീകള്‍ കൂട്ടത്തോടെയെത്തിയാല്‍ ശക്തമായ നടപടി വേണ്ടിവരും. സുരക്ഷ കൂട്ടണം. ദര്‍ശനത്തിനെത്തുന്ന സ്ത്രീകളുടെ പൂര്‍വചരിത്രം പൊലീസിന് പരിശോധിക്കാനാവില്ല. ആക്ടിവിസ്റ്റുകളാണോയെന്ന് മനസിലാക്കി തിരിച്ചയയ്ക്കാനുമാവില്ല.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments