HomeNewsShortരാജ്യത്തെ ഇൻഷുറൻസ് കമ്പനികളെ വിദേശ കോർപ്പറേറ്റുകൾക്ക് തീറെഴുതാനൊരുങ്ങി കേന്ദ്രം

രാജ്യത്തെ ഇൻഷുറൻസ് കമ്പനികളെ വിദേശ കോർപ്പറേറ്റുകൾക്ക് തീറെഴുതാനൊരുങ്ങി കേന്ദ്രം

ഇൻഷുറൻസ് കമ്പനികളെ വിദേശ കുത്തകകൾക്ക് തീറെഴുതാനുള്ള നടപടികളുമായി മോഡി സർക്കാർ. ജനറൽ ഇൻഷുറൻസ് മേഖലയിലെ പൊതുമേഖലാ സ്ഥാപനങ്ങളായ നാഷണൽ ജനറൽ ഇൻഷുറൻസ്, യുണൈറ്റഡ് ഇന്ത്യാ ഇൻഷുറൻസ്, ഓറിയെന്റൽ ഇൻഷുറൻസ് എന്നീ കമ്പനികളെ ലയിപ്പിച്ച് സ്റ്റോക്ക് എക്സേഞ്ചുകളിൽ ലിസ്റ്റ് ചെയ്യാനുള്ള നടപടികളാണ് മോഡി സർക്കാർ സ്വീകരിക്കുന്നത്.

നിലവിൽ 49 ശതമാനമാണ് ഇൻഷുറൻസ് മേഖലയിലെ പരമാവധി വിദേശ നിക്ഷേപം. 2020ലെ വാർഷിക ബജറ്റിൽ ഈ തീരുമാനം പ്രഖ്യാപിക്കാനാണ് മോഡി സർക്കാരിന്റെ നീക്കം. പുതിയ തീരുമാനം നടപ്പാകുമ്പോൾ എൽഐസി ഉൾപ്പെടെയുള്ള കമ്പനികളുടെ നിയന്ത്രണം വിദേശ കോർപ്പറേറ്റുകളുടെ കൈകളിലെത്തും. ഇതിനായി പരമാവധി 74 ശതമാനം പ്രത്യക്ഷ വിദേശ നിക്ഷേപം അനുവദിക്കാനാണ് സർക്കാരിന്റെ തീരുമാനം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments