വിശാഖപട്ടണത്തെ ഷിപ്പ് ബിൽഡിങ് സെന്ററിൽ ഇന്ത്യയുടെ രണ്ടാമത്തെ ആണവ അന്തർവാഹിനി പ്രവർത്തന സജ്ജമാകുന്നു. (എസ്ബിസി) അരിഘട്ട് എന്നുപേരിട്ട അന്തർവാഹിനിയിൽ ആണവ മിസൈലുകൾ ഉണ്ടാവും. രണ്ടോ മൂന്നോ മാസത്തിനകം ആണവ അന്തർവാഹിനി കമ്മിഷൻ ചെയ്യുമെന്ന് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
18 ഡീസൽ–ഇലക്ട്രിക് അന്തർവാഹിനികൾ, ആണവായുധങ്ങൾ വഹിക്കാന്‍ കഴിയുന്ന നാല് ആണവ അന്തർവാഹിനികൾ, ആണവോർജത്തിൽ പ്രവർത്തിക്കുന്ന 6 അന്തർവാഹിനികൾ എന്നിവ ഇന്ത്യയ്ക്ക് ആവശ്യമുണ്ടെന്നാണ് പ്രതിരോധ വിദഗ്ധർ പറയുന്നത്.
പാക്കിസ്ഥാന്റെയും ചൈനയുടെയും വെല്ലുവിളികൾ നേരിടാൻ കൂടുതൽ അന്തർവാഹിനികൾ നിർമിക്കേണ്ടതുണ്ടെന്ന് അവർ വ്യക്തമാക്കുന്നു. 2018ലാണ് ഇന്ത്യയുടെ ആദ്യ അന്തർവാഹിനിയായ അരിഹന്ത് കമ്മിഷൻ ചെയ്തത്.