HomeNewsShortഇന്ത്യൻ വംശജൻ ഉൾപ്പെടെ 3 പേർക്ക് 2019ലെ സാമ്പത്തിക ശാസ്ത്ര നൊബേല്‍ പുരസ്‌കാരം

ഇന്ത്യൻ വംശജൻ ഉൾപ്പെടെ 3 പേർക്ക് 2019ലെ സാമ്പത്തിക ശാസ്ത്ര നൊബേല്‍ പുരസ്‌കാരം

2019ലെ സാമ്പത്തിക ശാസ്ത്ര നൊബേല്‍ പുരസ്‌കാരം ഇന്ത്യന്‍ വംശജനുള്‍പ്പെടെ മൂന്ന് പേര്‍ക്ക്. അമേരിക്കയില്‍ പ്രൊഫസറായ കൊല്‍ക്കത്ത സ്വദേശി അഭിജിത് ബാനര്‍ജി, പങ്കാളിയും ഫ്രഞ്ച് സാമ്പത്തിക ശാസ്ത്രജ്ഞയുമായ എസ്തര്‍ ദുഫ്‌ലോ, അമേരിക്കന്‍ സാമ്പത്തിക ശാസ്ത്രജ്ഞന്‍ മൈക്കള്‍ ക്രെമര്‍ എന്നിവര്‍ക്കാണ് പുരസ്‌കാരം.

ആഗോള ദരിദ്ര നിര്‍മാര്‍ജ്ജനത്തിനുള്ള പദ്ധതിക്കാണ് ഇവര്‍ക്ക് പുരസ്‌കാരം ലഭിച്ചത്. ആഗോള ദാരിദ്ര്യം നിര്‍മ്മാര്‍ജ്ജനം ചെയ്യുന്നതിനുള്ള പരീക്ഷണാത്മക സമീപനമാണ് മൂവരും സ്വീകരിച്ചതെന്ന് റോയല്‍ സ്വീഡിഷ് അക്കാദമി ഓഫ് സയന്‍സസ് വിലയിരുത്തി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments