പ്രഥമ പുരുഷ, വനിതാ ഖോ ഖോ ലോകകപ്പ് കിരീടങ്ങൾ സ്വന്തമാക്കി ഇന്ത്യ. ഫൈനലിൽ നേപ്പാളിനെയാണ് ഇരു ടീമുകളും പരാജയപ്പെടുത്തിയത്. 54–36 പോയിന്റിനാണ് പുരുഷ ടീം നേപ്പാളിനെ പരാജയപ്പെടുത്തിയത്. ന്യൂഡൽഹി ഇന്ദിരാഗാന്ധി സ്റ്റേഡിയത്തിൽ നടന്ന വനിതാ ഫൈനലിൽ 78–40നാണ് ഇന്ത്യയുടെ ജയം. ഒന്നാം ടേണിൽ ഇന്ത്യ 34 പോയിന്റ് നേടി. രണ്ട്,
മൂന്നു ടേണുകളിലും ഇന്ത്യ ആധിപത്യം പുലർത്തി. രണ്ടാം ടേണിൽ മാത്രമാണ് നേപ്പാൾ അൽപമെങ്കിലും ചെറുത്തുനിൽപ്പ് നടത്തിയത്. മത്സരത്തിലുടനീളം ഇന്ത്യ മേൽക്കൈ പുലർത്തി. ഒന്നാം ടേണിൽ 26–0 നേടി ഇന്ത്യ രണ്ടാം ടേണിൽ 56–18 എന്ന ശക്തമായ നിലയിലെത്തി. അവസാന ടേണിൽ നേപ്പാളിന് 8 പോയിന്റ് മാത്രമാണ് കൂട്ടിച്ചേർക്കാനായത്.