HomeNewsShortകൊവിഡ് വാക്സിൻ വിതരണത്തിനൊരുങ്ങി രാജ്യം: ഇന്ന് മുഴുവൻ സംസ്ഥാനങ്ങളിലും ഡ്രൈ റൺ

കൊവിഡ് വാക്സിൻ വിതരണത്തിനൊരുങ്ങി രാജ്യം: ഇന്ന് മുഴുവൻ സംസ്ഥാനങ്ങളിലും ഡ്രൈ റൺ

 

കോവിഡ് വാക്‌സിൻ വിതരണത്തിന് രാജ്യം ഒരുങ്ങുന്നു. വാക്‌സിൻ വിതരണത്തിന്‍റെ ഭാഗമായുള്ള മോക് ഡ്രിൽ ഇന്ന് നടക്കും. മുഴുവൻ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും ഇതിനായുള്ള ഒരുക്കങ്ങൾ പൂർത്തിയായി.കോവിഡ് വാക്സിൻ വിതരണ സംവിധാനം, വിവരങ്ങൾ അപ്‍ലോഡ് ചെയ്യൽ, വാക്സിനുകൾ സ്വീകരിക്കുന്നതിനുള്ള സൗകര്യങ്ങൾ, വാക്സിൻ കുത്തി വെക്കുന്നതിനുള്ള പരിശീലനം, ബ്ലോക്ക്-ജില്ല-സംസ്ഥാനതല യോഗങ്ങളിലെ റിപ്പോർട്ടിങ്, അവലോകനം എന്നിങ്ങനെയുള്ള കാര്യങ്ങളാണ് മോക്ഡ്രില്ലിൽ നടക്കുക.

കോവിഡിനെതിരായ വാക്സിന്‍റെ അടിയന്തര ഉപയോഗത്തിന് കോവിഷീൽഡിന് അനുമതി നൽകണമെന്ന് ഉന്നതധികാര സമിതി സർക്കാരിനോട് ശിപാർശ ചെയ്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments