സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ വാര്‍ഡുകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പ്; എല്‍ഡിഎഫിന് വമ്പൻ ജയം

സംസ്ഥാനത്ത് 15 തദ്ദേശ സ്വയംഭരണ വാര്‍ഡുകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് വന്‍ജയം. പോത്തുകല്ല് പഞ്ചായത്തിലെ ഞെട്ടിക്കുളം വാര്‍ഡില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി രജനി വിജയിച്ചു. യുഡിഎഫ് സ്ഥാനാര്‍ഥി അനു സ്മിതയെ 88 വോട്ടിനാണ് തോല്‍പ്പിച്ചത്. ഈ വാര്‍ഡ് പിടിച്ചെടുത്തതോടെ പഞ്ചായത്ത് ഭരണം എല്‍ഡിഎഫിന്റേതായി.

പാലക്കാട് ജില്ലയില്‍ വടക്കാഞ്ചേരി പഞ്ചായത്തിലെ മിച്ചാരംകോട് വാര്‍ഡില്‍ സിപിഐഎമ്മിലെ രുഗ്മിണി ഗോപി കോണ്‍ഗ്രസിലെ നിഷാ രവീന്ദ്രനെ 210 വോട്ടിന് തോല്‍പ്പിച്ചു. ബിജെപിയിലെ എം കോമളന് ആകെ 117 വോട്ടെനേടിയുള്ളൂ. ആകെ വോട്ട്: 957.എല്‍ഡിഎഫ്: 525, യുഡിഎഫ്: 315, ബിജെപി: 117. തിരുവനന്തപുരം ജില്ലയില്‍ നഗരൂര്‍ ഗ്രാമപഞ്ചായത്തില്‍ എല്‍ഡിഎഫിലെ എ ഷിബാന (സിപിഐഎം) യുഡിഎഫിലെ സോഫിയ ബീവി (യുഡിഎഫ്)യെ പരാജയപ്പെടുത്തി. 141 വോട്ടിനാണ് വിജയം.