ഇന്ത്യൻ യുവാക്കൾക്ക് പെൺകെണിയൊരുക്കി പാകിസ്ഥാനിലെ ഭീകര സംഘടനകൾ; നടുക്കുന്ന റിപ്പോർട്ട് പുറത്ത്

യുവാക്കളെ ആകര്‍ഷിക്കാന്‍ പെണ്‍കെണിയൊരുക്കി പാകിസ്താന്‍ ആസ്ഥാനമായുള്ള ഭീകര സംഘടനകള്‍. ആയുധങ്ങള്‍ കടത്തുന്നതിനും നുഴഞ്ഞുകയറ്റക്കാരായ ഭീകരര്‍ക്ക് വഴികാട്ടിയാകാനും ഇത്തരം യുവാക്കളെ ഉപയോഗിക്കുന്നതായാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. ബന്ദിപ്പുരയില്‍ നിന്നാണ് യുവതി പിടിയിലായത്. ഇവര്‍ക്ക് ഫെയ്‌സ്ബുക്കിലും ഇന്‍സ്റ്റഗ്രാമിലും ഒട്ടേറെ അക്കൗണ്ടുകളുണ്ടെന്ന് വ്യക്തമായി. താഴ്‌വരയിലെ യുവാക്കള്‍ ഇവ പിന്തുടരുന്നുണ്ട്. യുവാക്കളുമായി സ്ഥിരമായി ആശയവിനിമയം നടത്തുന്ന ഇവര്‍ പ്രലോഭനങ്ങളിലൂടെ അവരെ വശത്താക്കുന്നതായി കണ്ടെത്തി. ഈ കണ്ണിയില്‍ പെട്ട സെയ്ദ് ഷാദിയ എന്ന യുവതിയെ സുരക്ഷാസേന പിടികൂടിയിരുന്നു.