HomeNewsShortരാജ്യത്തെ ഞെട്ടിച്ച് വൻ ലഹരി മരുന്നുവേട്ട ! ഗുജറാത്തില്‍ 2000 കോടി രൂപയുടെ മയക്കുമരുന്ന് പിടികൂടി`;...

രാജ്യത്തെ ഞെട്ടിച്ച് വൻ ലഹരി മരുന്നുവേട്ട ! ഗുജറാത്തില്‍ 2000 കോടി രൂപയുടെ മയക്കുമരുന്ന് പിടികൂടി`; മയക്കുമരുന്നെത്തിയത് അഫ്ഗാനിസ്താനില്‍ നിന്നും

രാജ്യത്തെ ഞെട്ടിച്ച് വൻ ലഹരി മരുന്നുവേട്ട. ഗുജറാത്തിലെ മുന്ദ്ര തുറമുഖത്ത് 2000 കോടി രൂപ വില വരുന്ന മയക്കുമരുന്ന് പിടികൂടി. മൂന്ന് ടണ്‍ ഹെറോയിനാണ് പിടികൂടിയത്. രണ്ട് കണ്ടെയ്നറുകളിലായാണ് മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ അറസ്റ്റ് ചെയ്തു. റെവന്യൂ ഇന്‍്റലിജന്‍സ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരാണ് കണ്ടെയ്നറുകളില്‍ ഒളിപ്പിച്ച മയക്കുമരുന്ന് കണ്ടെത്തിയത്. ഒരു കണ്ടെയ്നറില്‍ രണ്ടായിരം കിലൊ ഹെറോയിനും ഒരു കണ്ടെയ്നറില്‍ ആയിരം കിലൊ ഹെറോയിനുമാണ് കടത്താന്‍ ശ്രമിച്ചത്. അഫ്ഗാനിസ്താനില്‍ നിന്നുമുള്ള മയക്കുമരുന്ന് ഇറാനിലെ തുറമുഖം വഴി ഗുജറാത്തിലേയ്ക്ക് എത്തുകയായിരുന്നുവെന്ന് റെവന്യൂ ഇന്‍്റലിജന്‍സ് ഡയറക്ടറേറ്റ് അറിയിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments