HomeNewsShortസർക്കാരിന് നേട്ടം : ജിഎസ്‍ടി വരുമാനം വീണ്ടും ഒരു ലക്ഷം കോടി രൂപ കവിഞ്ഞു

സർക്കാരിന് നേട്ടം : ജിഎസ്‍ടി വരുമാനം വീണ്ടും ഒരു ലക്ഷം കോടി രൂപ കവിഞ്ഞു

സർക്കാരിന് ആശ്വാസമായി ജിഎസ്‍ടി വരുമാനം വീണ്ടും കൂടി. ജൂലൈ മാസത്തിൽ ജിഎസ്‍ടിയിൽ നിന്നുള്ള വരുമാനം വീണ്ടും ഒരു ലക്ഷം കോടി കവിഞ്ഞു. കഴിഞ്ഞ മാസത്തേക്കാൾ കൂടുതലാണിത്. ഈ സാമ്പത്തിക വർഷം ആദ്യമായി ജൂണിൽ ജിഎസ്‍ടിയിൽ നിന്നുള്ള വരുമാനം ഒരു ലക്ഷം കോടിയിൽ താഴെയായിരുന്നു. 99,939 കോടി രൂപ മാത്രമാണ് കഴിഞ്ഞ മാസം കിട്ടിയത്.

കഴിഞ്ഞ വർഷം ജൂലൈയിൽ ജിഎസ്‍ടിയിൽ നിന്നുള്ള വരുമാനം 96,483 കോടി രൂപയായിരുന്നു. കഴിഞ്ഞ വർഷം ഈ സമയത്തേതിനേക്കാൾ 5.8 ശതമാനം കൂടുതലാണ് ഇത്തവണ കിട്ടിയ വരുമാനമെന്നതും സർക്കാരിന് നേട്ടമായി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments