2020ലെ ഐഎസ്ആർഒയുടെ ആദ്യ ദൗത്യം വിജയകരം: ജിസാറ്റ് 30 വിജയകരമായി വിക്ഷേപിച്ചു

80

ഇന്ത്യയുടെ ‘ഹൈ പവർ’ ആശയവിനിമയ ഉപഗ്രഹമായ ജിസാറ്റ് 30 ഫ്രഞ്ച് ഗയാനയിൽ നിന്നും വിജയകരമായി വിക്ഷേപിച്ചു. യൂറോപ്യൻ വിക്ഷേപണ വാഹനമായ അരിയാനെ 5 ആണ് ജിസാറ്റ് 30നെ ബഹിരാകാശത്ത് എത്തിച്ചത്. വിക്ഷേപണം വിജയകരമായിരുന്നുവെന്ന് ഐഎസ്ആർഒ വ്യക്തമാക്കി. 2020ലെ ഐഎസ്ആർ ഒയുടെ ആദ്യ ദൗത്യമാണിത്.

തെക്കേ അമേരിക്കയുടെ വടക്കുകിഴക്കൻ തീരത്ത് സ്ഥിതി ചെയ്യുന്ന ഫ്രഞ്ച് പ്രദേശമായ കുറു അരിയാനെ ലോഞ്ച കോംപ്ലക്സിൽ നിന്നും ഇന്ത്യൻ സമയം പുലർച്ചെ 2.35നായിരുന്നു വിക്ഷേപണം. 38 മിനിറ്റുകൾക്ക് ശേഷമാണ് ജിസാറ്റ്-30 ഭ്രമണപദത്തിൽ എത്തിയത്.