HomeNewsShortസാമ്പത്തിക പ്രതിസന്ധി: പൊതുമേഖലാ സ്ഥാപനങ്ങളുടെ ആസ്തി വിൽപ്പനയ്ക്കൊരുങ്ങി കേന്ദ്ര സർക്കാർ

സാമ്പത്തിക പ്രതിസന്ധി: പൊതുമേഖലാ സ്ഥാപനങ്ങളുടെ ആസ്തി വിൽപ്പനയ്ക്കൊരുങ്ങി കേന്ദ്ര സർക്കാർ

പൊതുമേഖലാ സ്ഥാപനങ്ങളുടെ ആസ്തി വിൽപ്പനയ്ക്കൊരുങ്ങി കേന്ദ്ര സർക്കാർ. സാമ്പത്തിക പ്രതിസന്ധി മറികടക്കാനാണ് നടപടി. ഈ സാമ്പത്തിക വർഷം വിവിധ മേഖലയിൽ നിന്നായി 90,000 കോടി രൂപ സമാഹരിക്കാനാണ് കേന്ദ്രം ലക്ഷ്യം വയ്ക്കുന്നത്.വ്യോമയാന മേഖലയിൽ 15000 കോടി, ഊർജ്ജ മേഖലയിൽ നിന്നും 20,000 കോടി, ചരക്ക് ഗതാഗത മേഖലയിൽ നിന്നും 7500 കോടി, ദേശീയ പാതയിൽ നിന്നും 25,000 കോടി, റെയിൽ വേ ആസ്തിയിൽ നിന്നും 22,000 കോടി എന്നിങ്ങനെ ആസ്തി വിൽപ്പനയിലൂടെ ധനസമാഹരണം നടത്താനാണ് കേന്ദ്രസർക്കാർ പദ്ധതി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments