HomeNewsShortഹൈക്കോടതി തീരുമാനത്തില്‍ ഇടപെടാനാകില്ലെന്ന് ചീഫ് ജസ്റ്റിസ്:ശബരിമല വിഷയത്തിൽ സർക്കാരിന് വൻ തിരിച്ചടി

ഹൈക്കോടതി തീരുമാനത്തില്‍ ഇടപെടാനാകില്ലെന്ന് ചീഫ് ജസ്റ്റിസ്:ശബരിമല വിഷയത്തിൽ സർക്കാരിന് വൻ തിരിച്ചടി

ശബരിമല റിട്ട് ഹര്‍ജികള്‍ സുപ്രീംകോടതിയിലേക്ക് മാറ്റണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം ഹൈക്കോടതി തള്ളി. റിട്ട് ഹര്‍ജികള്‍ സുപ്രീംകോടതിയിലേക്ക് മാറ്റാനാകില്ല. ഹൈക്കോടതി തീരുമാനത്തില്‍ ഇടപെടാനാകില്ലെന്ന് ചീഫ് ജസ്റ്റിസ് അറിയിച്ചു. വേണമെങ്കില്‍ സര്‍ക്കാരിന് ഹൈക്കോടതിയെ സമീപിക്കാമെന്ന് സുപ്രീംകോടതി പറഞ്ഞു.

ഫെബ്രുവരി ആറിനാണ് 56 പുനഃപരിശോധന ഹര്‍ജികളില്‍ സുപ്രീം കോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ച് വാദം കേട്ടത്. മണ്ഡലകാല സമയത്തെ നിരോധനാജ്ഞ ചോദ്യം ചെയ്തും യുവതീപ്രവേശത്തെ എതിര്‍ത്തുമുളള മുപ്പത്തിരണ്ടില്‍പ്പരം ഹര്‍ജികള്‍ ഹൈക്കോടതിയില്‍ നിന്ന് സുപ്രീംകോടതിയിലേക്ക് മാറ്റണമെന്ന് സംസ്ഥാനസര്‍ക്കാര്‍ ആവശ്യപ്പെട്ടത് കഴിഞ്ഞ ഡിസംബര്‍ മൂന്നിനാണ്

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments