സ്വർണക്കടത്ത് കേസ്: എൻഐഎ കുറ്റപത്രം സമർപ്പിച്ചത് ഭീകരവാദത്തിന് തെളിവില്ലാതെ

39

ഏറെ വിവാദമായ സ്വര്‍ണക്കടത്ത് കേസില്‍ എന്‍ഐഎ കുറ്റപത്രം സമര്‍പ്പിച്ചത് തീവ്രവാദ പ്രവര്‍ത്തനത്തിന് തെളിവു കണ്ടെത്താനാവാതെഎന്ന് റിപ്പോർട്ട്‌. കേസിൽ സ്വര്‍ണക്കടത്തിനും ഭീകരവാദ പ്രവര്‍ത്തനത്തിനും നേരിട്ട് ബന്ധമുണ്ടെന്ന് തെളിയിക്കുന്ന ഒന്നും തന്നെ എന്‍ഐഎക്ക് കണ്ടെത്താന്‍ കഴിഞ്ഞില്ല. എട്ട് മാസത്തെ അന്വേഷണത്തിന് ശേഷം 20 പേര്‍ക്കെതിരെ എന്‍ഐഎ കുറ്റപത്രം നല്‍കിയെങ്കിലും അവരുടെ ഭീകരബന്ധത്തെ കുറിച്ച്‌ ഒന്നും തന്നെ കുറ്റപത്രത്തിലില്ല. മാത്രമല്ല ഒരു പ്രതിക്കുപോലും ഭീകരസംഘടനകളുമായി ബന്ധമുണ്ടെന്ന് കണ്ടെത്താനും എൻഐഎയ്ക്ക് കഴിഞ്ഞില്ല.

സ്വർണക്കടത്ത് രാജ്യത്തിന്റെ സാമ്പത്തിക ഭദ്രതയെ തകർക്കുമെന്നും അക്കാരണത്താൽ ഇത് ഭീകരപ്രവർത്തനത്തിന്റെ പരിധിയിൽ വരുമെന്ന് കാണിച്ചാണ് കുറ്റപത്രം എൻഐഎ കോടതിയിൽ സമർപ്പിച്ചത്.