HomeNewsShortഗ്ലോബല്‍ സാലറി ചലഞ്ചില്‍ പ്രതിക്ഷ 150 കോടി; നവകേരള നിര്‍മ്മാണത്തിന്‌ അമേരിക്കന്‍ മലയാളികളോട്‌ സഹായമഭ്യര്‍ത്ഥിച്ച്‌ മുഖ്യമന്ത്രി

ഗ്ലോബല്‍ സാലറി ചലഞ്ചില്‍ പ്രതിക്ഷ 150 കോടി; നവകേരള നിര്‍മ്മാണത്തിന്‌ അമേരിക്കന്‍ മലയാളികളോട്‌ സഹായമഭ്യര്‍ത്ഥിച്ച്‌ മുഖ്യമന്ത്രി

പ്രളയം കനത്ത നാശം വിതച്ച കേരളത്തിന്റെ പുനര്‍ നിര്‍മാണത്തിന് ഗ്ലോബല്‍ സാലറി ചലഞ്ചിന് ഏവരും തയ്യാറാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ചികിത്സയ്ക്കായി അമേരിക്കയിലെത്തിയ മുഖ്യമന്ത്രി അവിടത്തെ മലയാളി സമൂഹത്തെ അഭിസംബോധന ചെയ്താണ്‌ സഹായം അഭ്യര്‍ത്ഥിച്ചത്‌.

കേരളത്തിന്റെ അതിജീവനത്തിന് ഏവരും സഹകരിക്കണമെന്നും എല്ലാവരും സഹകരിച്ചാലെ നവകേരളത്തെ പടുത്തുയര്‍ത്താന്‍ കഴിയൂവെന്നും മുഖ്യമന്ത്രി പറഞ്ഞു. ഗ്ലോബല്‍ സാലറി ചലഞ്ചിലുടെ 150 കോടിരൂപയാണ്‌ അമേരിക്കന്‍ മലയാളികളുടെ സംഭാവനയായി പ്രതീക്ഷിക്കുന്നത്‌. അത്‌ എവിടെ നിന്നെല്ലാം കണ്ടെത്തണമെന്ന്‌ മലയാളി കൂട്ടായ്‌മകള്‍ക്ക്‌ തീരുമാനിക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇന്ത്യന്‍ സമയം രാവിലെ അഞ്ചിനാണ്‌ മുഖ്യമന്ത്രി അമേരിക്കന്‍ മലയാളി സമൂഹത്തെ അഭിസംബോധന ചെയ്തത്. ക്രൗഡ് ഫണ്ടിംഗ് അനിവാര്യമാണെന്ന് ചൂണ്ടികാട്ടിയ പിണറായി നാശനഷ്ടങ്ങള്‍ കണക്കാക്കി പുനര്‍നിര്‍മ്മാണം ഉണ്ടാകുമെന്നും വ്യക്തമാക്കി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments