HomeNewsShortസിആര്‍പിഎഫ് ക്യാമ്പില്‍ പരിപാടിക്കിടെ ഗ്യാസ് ബലൂണുകള്‍ പൊട്ടിത്തെറിച്ചു; 27 പേര്‍ക്ക് പരിക്ക്; മൂന്നുപേരുടെ നില ഗുരുതരം

സിആര്‍പിഎഫ് ക്യാമ്പില്‍ പരിപാടിക്കിടെ ഗ്യാസ് ബലൂണുകള്‍ പൊട്ടിത്തെറിച്ചു; 27 പേര്‍ക്ക് പരിക്ക്; മൂന്നുപേരുടെ നില ഗുരുതരം

സിആര്‍പിഎഫ് ക്യാമ്പില്‍ പരിപാടിക്കിടെ ഗ്യാസ് ബലൂണുകള്‍ പൊട്ടിത്തെറിച്ച് 27 പേര്‍ക്കു പരിക്കേറ്റു. പശ്ചിമ ബംഗാളിലെ ദുര്‍ഗാപൂരിലാണ് സംഭവം നടന്നത്. പരിക്കേറ്റവരില്‍ 14 പേര്‍ കുട്ടികളാണ്. ഇവരെ സമീപത്തെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റിയതായി സിആര്‍പിഎഫ് ഡിഐജി വിനയ് കെ.സിംഗ് അറിയിച്ചു. ഇവരില്‍ മൂന്നു പേരുടെ നില ഗുരുതരമാണെന്നാണ് ആശുപത്രി വൃത്തങ്ങള്‍ നല്‍കുന്ന വിവരം. സിആര്‍പിഎഫ് സംഘടിപ്പിച്ച പരിപാടിയിലായിരുന്നു അപകടം സംഭവിച്ചത്. സിആര്‍പിഎഫ് ജവാന്‍മാരും അവരുടെ കുടുംബാംഗങ്ങളുമായിരുന്നു പരിപാടിയില്‍ പങ്കെടുത്തിരുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments