മുംബൈ റെയിൽവേ സ്റ്റേഷനിൽ നടപ്പാലം തകർന്നുവീണ് അഞ്ചു മരണം: നിരവധിപ്പേർക്ക് പരിക്ക്

37

മുംബൈ റെയിൽവെ സ്റ്റേഷന് സമീപം നടപ്പാലം തകർന്നു. അപകടത്തിൽ അഞ്ച് പേർ മരിച്ചു, മുപ്പത്താറിലധികം പേർക്ക്. തകർന്ന പാലത്തിന്റെ അവശിഷ്ടങ്ങൾക്കിടയിൽ
നിരവധി പേർ കുരുങ്ങി കിടക്കുന്നുണ്ടെന്നാണ് പുറത്ത് വരുന്ന വിവരം.
ദേശീയ ദുരന്തനിവാരണ സേനയടക്കം സംഭവ സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തുകയാണ്. മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസ് അപകടത്തെക്കുറിച്ച് ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടു.