സംസ്ഥാനത്ത് പ്രളയസെസ് പ്രാബല്യത്തിൽ വന്നു: വിലക്കയറ്റം ഉണ്ടാക്കാൻ ശ്രമിച്ചാൽ കർശന നടപടിയെന്നു തോമസ് ഐസക്

228

കേരളത്തിന്റെ പ്രളയാനന്തര പുനര്‍നിര്‍മാണത്തിനുള്ള ധനസമാഹരണത്തിന്റെ ഭാഗമായി ഏര്‍പ്പെടുത്തിയ ഒരു ശതമാനം സെസ് പ്രാബല്യത്തില്‍ വന്നു. സംസ്ഥാന ബജറ്റിലെ ഈ നിര്‍ദേശത്തിന് ജിഎസ്ടി കൗണ്‍സില്‍ നേരത്തെ അംഗീകാരം നല്‍കിയിരുന്നു. ജിഎസ്ടി സ്ലാബില്‍ 12 ശതമാനം, 18 ശതമാനം, 28 ശതമാനം നികുതി നിരക്ക് ഈടാക്കുന്ന ഉല്‍പന്നങ്ങള്‍ക്കാണ് സെസ്.
സ്വര്‍ണം ഒഴികെ അഞ്ച് ശതമാനമോ അതില്‍ താഴെയുള്ള സ്ലാബില്‍പെട്ട ചരക്കുകളുടെ മേല്‍ സെസ് ഏര്‍പ്പെടുത്തിയിട്ടില്ല. കോമ്പോസിഷന്‍ രീതി തിരഞ്ഞെടുത്തിട്ടുള്ള വ്യാപാരികളെയും സെസില്‍നിന്നും ഒഴിവാക്കിയിട്ടുണ്ട്.

അഞ്ചാമത്തെ പട്ടികയില്‍ വരുന്ന സ്വര്‍ണം, വെള്ളി, പ്ലാറ്റിനം ആഭരണം ഉള്‍പ്പടെയുള്ള ചരക്കുകള്‍ക്കു 0.25 ശതമാനവും ജിഎസ്ടി നിരക്ക് 12 ,18, 28 ശതമാനം എന്നി പട്ടികയില്‍ വരുന്ന ചരക്കുകളുടെയും അഞ്ച് ശതമാനവും അതില്‍ കൂടുതലും നികുതി നിരക്കുള്ള സേവനങ്ങളുടെയും വിതരണത്തിന് വിതരണ മൂല്യത്തില്‍ മേല്‍ ആണ് ഒരു ശതമാനം പ്രളയ സെസ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.