HomeNewsShortമുംബൈയില്‍ ആദ്യ കോവിഡ് ഡെല്‍റ്റ പ്ലസ് മരണം: ആശങ്ക പടരുന്നു

മുംബൈയില്‍ ആദ്യ കോവിഡ് ഡെല്‍റ്റ പ്ലസ് മരണം: ആശങ്ക പടരുന്നു

മുംബൈയില്‍ ഡെല്‍റ്റ പ്ലസ് കൊവിഡ് -19 വകഭേദം ബാധിച്ചുള്ള ആദ്യ മരണം രേഖപ്പെടുത്തി. ബിഎംസി റിപ്പോര്‍ട്ട് പ്രകാരം രണ്ടു ഡോസ് വാക്‌സിന്‍ സ്വീകരിച്ച 60 വയസ്സുള്ള സ്ത്രീയാണ് രോഗബാധ മൂലം മരണത്തിന് കീഴടങ്ങിയത്. ഡെല്‍റ്റ പ്ലസ് മൂലം സംസ്ഥാനത്തെ രണ്ടാമത്തെ മരണമാണ് മുംബൈയില്‍ റിപ്പോര്‍ട്ട് ചെയ്തത്. മരിച്ച സ്ത്രീയ്ക്ക് പ്രമേഹം ഉള്‍പ്പെടെ നിരവധി അസുഖങ്ങള്‍ ഉണ്ടായിരുന്നു. അടുത്തിടെ ഡെല്‍റ്റ പ്ലസ് പോസിറ്റീവ് സ്ഥിരീകരിച്ച നഗരത്തിലെ ഏഴ് രോഗികളില്‍ ഒരാളായിരുന്നു മരണപ്പെട്ടത്. കഴിഞ്ഞ മാസം, രത്‌നഗിരിയില്‍ നിന്നുള്ള 80 വയസ്സുള്ള സ്ത്രീയും അസുഖം മൂലം മരണപ്പെട്ടിരുന്നു. സംസ്ഥാനത്ത് ഡെല്‍റ്റ പ്ലസ് വകഭേദം ആദ്യം റിപ്പോര്‍ട്ട് ചെയ്തത് പുനൈയിലായിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments