മുംബൈയിലെ ഷോപ്പിങ് മാളില്‍ തീപിടിത്തം: 3500 ഓളം പേരെ ഒഴിപ്പിച്ചു

17

മുംബൈയിലെ ഷോപ്പിങ് മാളില്‍ തീപിടിത്തം. സമീപത്തുള്ള 3500 ഓളം പേരെ ഒഴിപ്പിച്ചു. വ്യാഴാഴ്ച അർധരാത്രിയോടെയാണ് ഇവിടെ തീപിടിത്തമുണ്ടായത്. രാവിലെ വരെയും തീ നിയന്ത്രിക്കാനുള്ള ശ്രമങ്ങൾ തുടരുകയായിരുന്നു. തീപിടിത്തത്തിനുള്ള കാരണമെന്താണെന്ന് അറിവായിട്ടില്ല. ആർക്കും പരുക്കേറ്റിട്ടില്ല.മാളിന് സമീപമുള്ള 55 നില കെട്ടിടം ഒഴിപ്പിച്ചു.