HomeNewsShortയുപിയില്‍ മുത്തലാഖിനെതിരെ പോരാടിയ സ്ത്രീക്ക് ഫത്‌വാ; മരുന്നും പ്രാര്‍ഥനയുമുൾപ്പെടെ എല്ലാ സഹായത്തിനും വിലക്ക്

യുപിയില്‍ മുത്തലാഖിനെതിരെ പോരാടിയ സ്ത്രീക്ക് ഫത്‌വാ; മരുന്നും പ്രാര്‍ഥനയുമുൾപ്പെടെ എല്ലാ സഹായത്തിനും വിലക്ക്

യുപിയില്‍ ഭര്‍ത്താവ് മുത്തലാഖ് ചെല്ലിയതിനെതിരെ കോടതിയെ സമീപിച്ച സ്ത്രീക്കു വിലക്ക് (ഫത്‌വാ). മുത്തലാഖിനെതിരെ പ്രവര്‍ത്തിച്ചതിനാണ് ബെയറ്‌ലി സ്വദേശി നിദാ ഖാനെതിരെ ഇമാം, ഫത്‌വാ പുറപ്പെടുവിച്ചത്. ഇതേതുടര്‍ന്ന് സ്ത്രീക്ക് ആരും മരുന്ന്, പ്രാര്‍ഥന തുടങ്ങിയ ആവശ്യങ്ങളില്‍ സഹായം നല്‍കുവാന്‍ പാടില്ല. വ്യവസ്ഥ ലംഘിക്കുന്നവര്‍ക്കെതിരെ സമാനരീതിയില്‍ നടപടിയുണ്ടാകും. കൂടാതെ, മരിച്ചതിനു ശേഷം ആചാരപ്രകാരമുള്ള ചടങ്ങുകളും, കബറും ലഭിക്കില്ല.

2015ലാണ് യുപി സ്വദേശിയായ ഉസ്മാന്‍ റസാ ഖാന്‍ എന്ന യുവാവുമായി നിദാ ഖാന്റെ വിവാഹം കഴിഞ്ഞത്. എന്നാല്‍ ഒരു വര്‍ഷത്തിനു ശേഷം ഉസ്മാന്‍ നിദയെ മുത്തലാഖു ചൊല്ലി. ഇനിനെതിരെ കോടതിയെ സമീപിച്ച നിദാ അനുകൂലമായ വിധിയും നേടി. അതിനുശേഷം മുസ്‌ലിം സമുദായത്തിലെ അനീതികള്‍ക്കെതിരെ പോരാടിയതാണ് ഇപ്പോള്‍ വിലക്കില്‍ കലാശിച്ചത്. സമുദായത്തിനെതിരായ നിലപാടു കൈക്കൊണ്ടതിനു പരസ്യമായ മാപ്പു പറയുന്നതു വരെ വിലക്കു തുടരും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments