HomeNewsShortക്രൂരമര്‍ദനമേറ്റ് മൂന്നു വയസുകാരന്‍ മരിച്ച സംഭവം; കുട്ടിയുടെ അച്ഛനും അറസ്റ്റില്‍

ക്രൂരമര്‍ദനമേറ്റ് മൂന്നു വയസുകാരന്‍ മരിച്ച സംഭവം; കുട്ടിയുടെ അച്ഛനും അറസ്റ്റില്‍

അമ്മയുടെ ക്രൂരമര്‍ദനമേറ്റ് ഇതരസംസ്ഥാനക്കാരനായ മൂന്നു വയസുകാരന്‍ മരിച്ച സംഭവത്തില്‍ അച്ഛനെയും പൊലീസ് അറസ്റ്റ് ചെയ്തു. മെട്രോയാര്‍ഡിലെ കമ്ബനിയില്‍ ഡ്രൈവറായ ഷാജിത് ഖാന്‍(35) ആണ് അറസ്റ്റിലായത്. കേസില്‍ ജാര്‍ഖണ്ഡ് സ്വദേശിനിയായ കുട്ടിയുടെ അമ്മയെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇവര്‍ക്കെതിരെ വധശ്രമം ചുമത്തിയിരുന്നു.

ആലുവയിലെ ആശുപത്രിയില്‍ വെന്റിലേറ്ററിലായിരുന്ന കുട്ടി വെള്ളിയാഴ്ച്ച രാവിലെ ഒമ്ബതോടെയാണ് മരിച്ചത്. തലച്ചോറിനേറ്റ ഗുരുതര പരുക്കാണ് മരണത്തിന് കാരണം. കുട്ടി മരുന്നുകളോട് പോലും പ്രതികരിച്ചിരുന്നില്ല. എറണാകുളത്ത് താമസിക്കുന്ന പശ്ചിമ ബംഗാള്‍ സ്വദേശിയായ മൂന്ന് വയസുകാരനാണ് അമ്മയുടെ ക്രൂരമര്‍ദ്ദനത്തില്‍ കൊല്ലപ്പെട്ടത്. വീടിന്റെ ടെറസില്‍ നിന്ന് വീണാണ് കുഞ്ഞിന് പരുക്കേറ്റതെന്നായിരുന്നു ആശുപത്രിയിലെത്തിച്ച മാതാപിതാക്കള്‍ പറഞ്ഞിരുന്നത്. എന്നാൽ ഇത് കള്ളമാണെന്ന് പിന്നീട് തെളിഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments