HomeNewsShortടോൾ പിരിവിനുള്ള ഫാസ്ടാഗ് പദ്ധതി: നിർബന്ധമാക്കുന്നതിനുള്ള സമയം നീട്ടി നൽകി സർക്കാർ

ടോൾ പിരിവിനുള്ള ഫാസ്ടാഗ് പദ്ധതി: നിർബന്ധമാക്കുന്നതിനുള്ള സമയം നീട്ടി നൽകി സർക്കാർ

വാഹനങ്ങളുടെ ടോൾ പിരിക്കുന്നതിനുള്ള ഫാസ്ടാഗ് പദ്ധതി നിർബന്ധമാക്കുന്നതിനുള്ള സമയം നീട്ടി. ഡിസംബര്‍ 15 വരെയാണ് സമയം നീട്ടിയത്.ഡിസംബർ 1 മുതൽ നിർബന്ധമാക്കുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. ദേശീയപാത അതോറിറ്റിയുടെ കീഴിലുള്ള ടോള്‍ പ്ലാസകളില്‍ ടോൾ തുക അക്കൗണ്ട് വഴി കൈമാറാവുന്ന ഏകീകൃത പ്രീപെയ്ഡ് സംവിധാനമാണ് ഫാസ്ടാഗ്.

തൃശൂര്‍ പാലിയേക്കര ടോള്‍പ്ലാസയ്ക്കു സമീപം ഫാസ്ടാഗ് കാര്‍ഡുകളുടെ വിതരണത്തിന് പ്രത്യേക കൗണ്ടര്‍ തുടങ്ങി. ഈ കൗണ്ടറില്‍ വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്. ടോള്‍ പ്ലാസയുടെ പത്തുകിലോമീറ്റര്‍ ചുറ്റളവിലെ താമസക്കാര്‍ക്കു പ്രതിമാസം 150 രൂപ അടച്ചാല്‍ എത്ര തവണയും യാത്ര ചെയ്യാന്‍ കഴിയുന്ന പദ്ധതിയും ലഭ്യമാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments