HomeNewsShortകള്ളവോട്ട്; കാസർഗോഡ് മണ്ഡലത്തിൽ റീപോളിംഗ് വേണമെന്ന് യുഡിഎഫ്; കളക്ടർക്ക് പരാതി

കള്ളവോട്ട്; കാസർഗോഡ് മണ്ഡലത്തിൽ റീപോളിംഗ് വേണമെന്ന് യുഡിഎഫ്; കളക്ടർക്ക് പരാതി

കള്ളവോട്ട് ആരോപണം ഉയരുന്ന കാസർകോട് ജില്ലയിലെ 110 ബൂത്തുകളിൽ റീപോളിംഗ് നടത്തണമെന്ന് ആവശ്യപ്പെട്ട് യുഡിഎഫ്. 110 ഓളം ബൂത്തുകളുടെ ലിസ്റ്റ് തയ്യാറാക്കിയാണ് യുഡിഎഫ് പരാതി നല്‍കാന്‍ ഒരുങ്ങുന്നത്. കാസര്‍കോട് മണ്ഡലത്തിലെ എരമംകുറ്റൂർ പഞ്ചായത്തിലും ചെറുതാഴം പഞ്ചായത്തിലും വ്യാപകമായി കള്ളവോട്ട് നടന്നതായാണ് കോൺഗ്രസിന്‍റെ ആരോപണം. ചെറുതാഴം പഞ്ചായത്തിലെ പത്തൊൻപതാം നമ്പര്‍ ബൂത്തിൽ വ്യാപകമായി കള്ളവോട്ട് നടന്നിട്ടുണ്ടെന്നും കോൺഗ്രസ് പറയുന്നു. ഇതുമായി ബന്ധപ്പെട്ട് ജില്ലാ കളക്ടർക്ക് പരാതി നൽകാനാണ് യുഡിഎഫിന്‍റെ തീരുമാനം.

ദൃശ്യങ്ങള്‍ പുറത്ത് വിട്ടായിരുന്നു കോൺഗ്രസ് ആരോപണമുന്നയിച്ചത്. ജനപ്രതിനിധികൾ, മുൻപഞ്ചായത്ത് അംഗങ്ങൾ, വ്യാപാരി – വ്യവസായി പ്രതിനിധികൾ എന്നിവരൊക്കെയും കള്ളവോട്ടിന് നേതൃത്വം നൽകിയിട്ടുണ്ടെന്നാണ് ദൃശ്യങ്ങള്‍ ചൂണ്ടിക്കാട്ടി കോൺഗ്രസ് ആരോപിക്കുന്നത്. തിരിച്ചറിയൽ കാർഡുകൾ ഒരാൾ ഒന്നിച്ചു കൈമാറുന്നതും ദൃശ്യങ്ങളിൽ വ്യക്തമായിട്ടുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments