HomeNewsShortഎറണാകുളം ജില്ലാ കളക്ടറുടെ വ്യാജ ഫേസ്ബുക്ക് അക്കൗണ്ടും പേജും തയ്യാറാക്കി തട്ടിപ്പ്; വ്യാജവാർത്തയ്‌ക്കെതിരെ കർശന നടപടി

എറണാകുളം ജില്ലാ കളക്ടറുടെ വ്യാജ ഫേസ്ബുക്ക് അക്കൗണ്ടും പേജും തയ്യാറാക്കി തട്ടിപ്പ്; വ്യാജവാർത്തയ്‌ക്കെതിരെ കർശന നടപടി

ജില്ലാ കളക്ടറുടെ വ്യാജ ഫേസ്ബുക്ക് അക്കൗണ്ടും പേജും തയ്യാറാക്കി തെറ്റായ അവധി വാര്‍ത്തകള്‍ പ്രചരിപ്പിച്ച വിരുതന്മാര്‍ വെട്ടിലാകുന്നു. മുഹമ്മദ് വൈ സഫിറുള്ളയുടെ വ്യാജ ഫേസ്ബുക് അക്കൗണ്ടും പേജും തയാറാക്കി തെറ്റായ അവധി വാര്‍ത്തകള്‍ പ്രചരിപ്പിച്ചവര്‍ക്കെതിരെ കര്‍ശനനടപടിയെടുക്കുമെന്നാണ് മുന്നറിയിപ്പ്. കളക്ടര്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചത്.

മഴ ശക്തമായ സാഹചര്യത്തിലാണ് വ്യാജ ഫെയ്‌സ് ബുക്ക് അക്കൗണ്ടു വഴി സ്‌ക്കൂള്‍ അവധി പ്രഖ്യാപിച്ചുകൊണ്ടുള്ള വ്യാജ വാര്‍ത്ത പ്രത്യക്ഷപ്പെട്ടത്. വ്യാജമായി പേജ് തുടങ്ങി വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെയും നടപടി സ്വീകരിക്കാനും കളക്ടര്‍ പൊലീസിനു നിര്‍ദ്ദേശം നല്‍കിയതായാണ് വിവരം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments