50000 രൂപ ശമ്പളമുള്ള വനിതകള്‍ക്കും ഇനി ഇ എസ് ഐ ആനുകൂല്യം: നിർണായക തീരുമാനവുമായി ബോർഡ്‌

129

50000 രൂപ ശമ്പളമുള്ള വനിതകള്‍ക്കും ഇ എസ് ഐ(എംപ്ലോയീസ് സ്റ്റേറ്റ് ഇന്‍ഷുറന്‍സ്) ആനുകൂല്യം ലഭ്യമാകും. കഴിഞ്ഞ ദിവസം ചേര്‍ന്ന് ഇ എസ് ഐ ബോര്‍ഡ് യോഗത്തിലാണ് നിര്‍ണായക തീരുമാനം. പുരുഷന്മാരുടെ ശമ്പള പരിധി വര്‍ധിപ്പിക്കുന്നതിനെ സംബന്ധിച്ച് പഠിക്കാന്‍ ഉപസമിതിയെയും നിയോഗിച്ചു. നിലവില്‍ 21,000 രൂപയാണ് പുരുഷന്മാരുടെ പരിധി. ഇ എസ് ഐയിലെ സ്ത്രീ പങ്കാളിത്തം വര്‍ധിപ്പിക്കാനാണ് ശമ്പള പരിധി കൂട്ടിയത്. നിലവില്‍ 16 ശതമാനം മാത്രമാണ് സ്ത്രീ പങ്കാളിത്തം.