HomeNewsShortസമരം നടത്തുന്ന കന്യാസ്ത്രീകള്‍ക്കെതിരെ അന്വേഷണവുമായി സന്യാസിനിസഭ രംഗത്ത്; പ്രതിഷേധം ബാഹ്യ ശക്തികളുടെ പ്രേരണ മൂലമെന്ന് ആരോപണം

സമരം നടത്തുന്ന കന്യാസ്ത്രീകള്‍ക്കെതിരെ അന്വേഷണവുമായി സന്യാസിനിസഭ രംഗത്ത്; പ്രതിഷേധം ബാഹ്യ ശക്തികളുടെ പ്രേരണ മൂലമെന്ന് ആരോപണം

ഗൂഢാലോചന നടത്തിയെന്നാരോപിച്ച് സമരം നടത്തുന്ന കന്യാസ്ത്രീകള്‍ക്കെതിരെ മിഷനറീസ് ഓഫ് ജീസസ് സന്യാസിനിസഭ അന്വേഷണം പ്രഖ്യാപിച്ചു. അന്വേഷണത്തിനായി പ്രത്യേക കമ്മീഷനെ നിയമിച്ചിട്ടുണ്ട്. കുറവിലങ്ങാട് നാടുകുന്ന് മഠത്തില്‍ താമസിക്കുന്ന പരാതിക്കാരിയായ കന്യാസ്ത്രീ ഉള്‍പ്പെടെ ആറു പേര്‍ക്കെതിരെയാണ് അന്വേഷണം നടത്തുന്നത്. സന്യാസഭയുടെ പിആര്‍ഒ ഇറക്കിയ പത്രക്കുറിപ്പിലാണ് അന്വേഷണം പ്രഖ്യാപിച്ച വിവരം അറിയിച്ചത്. ബിഷപ്പിനെതിരെയുള്ള പ്രതിഷേധം ബാഹ്യ ശക്തികളുടെ പ്രേരണ മൂലമെന്നാണ് ആരോപണം.

കന്യാസ്ത്രീകളുടെ സമരത്തിന് ചെലവഴിക്കുന്ന പണത്തിന്റെ ഉറവിടം അന്വേഷിക്കണമെന്നാണ് മറ്റൊരു ആവശ്യം. കന്യാസ്ത്രീകള്‍ താമസിക്കുന്ന മഠത്തിലെത്തുന്നവരെ നിരീക്ഷിക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. അതേസമയം കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ജലന്തര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനോട് അടുത്ത ബുധനാഴ്ച ചോദ്യംചെയ്യലിന് ഹാജരാകണമെന്ന് പൊലീസ് അറിയിച്ചു. ഇക്കാര്യം ചൂണ്ടിക്കാട്ടി അന്വേഷണ ഉദ്യോഗസ്ഥനായ വൈക്കം ഡി.വൈ.എസ്.പി: കെ.സുഭാഷ് ബിഷപ്പിന് നോട്ടീസയച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments