ബിനീഷ് കോടിയേരി അനൂപിന്‍റെ ബോസ്സ്: പറഞ്ഞാൽ എന്തും ചെയ്യും: എൻഫോഴ്‌സ്‌മെന്റ് റിപ്പോർട്ട്‌

38

 

ബിനീഷ് കോടിയേരി മുഹമ്മദ് അനൂപിന്‍റെ ബോസെന്ന് എന്‍ഫോഴ്‍സ്‍മെന്‍റ്. ബിനീഷ് പറഞ്ഞാല്‍ മുഹമ്മദ് എന്തുംചെയ്യും. അനൂപിനെ ബിനാമിയാക്കി ബിനീഷ് മയക്കുമരുന്ന് ഇടപാടുകളിലൂടെ പണം സമ്പാദിച്ചു. അന്വേഷണ സംഘങ്ങളിൽ നിന്ന് രക്ഷപ്പെടാൻ ഈ പണം മറ്റ് ബിസിനസുകളിലേക്ക് മാറ്റിയെന്ന് കണ്ടെത്തിയതായും എന്‍ഫോഴ്‍സ്‍മെന്‍റിന്‍റെ കുറ്റപത്രത്തിലുണ്ട്. കഴിഞ്ഞവര്‍ഷം ഒക്ടോബർ 29 നാണ് ബിനീഷ് കോടിയേരിയെ അറസ്റ്റ് ചെയ്യുന്നത്.