HomeNewsShortസർക്കാർ ജീവനക്കാരും അധ്യാപകരും ഇന്ന് പണിമുടക്കുന്നു: ഡയസ്നോൺ പ്രഖ്യാപിച്ച് നേരിടാൻ സർക്കാർ

സർക്കാർ ജീവനക്കാരും അധ്യാപകരും ഇന്ന് പണിമുടക്കുന്നു: ഡയസ്നോൺ പ്രഖ്യാപിച്ച് നേരിടാൻ സർക്കാർ

 

പ്രതിപക്ഷസംഘടനകളില്‍പ്പെട്ട ഒരുവിഭാഗം ജീവനക്കാരും അധ്യാപകരും ഇന്ന് പണിമുടക്കുന്നു. യുണൈറ്റഡ് ടീച്ചേഴ്സ് ആന്‍ഡ് എംപ്ലോയീസ് ഫെഡ‍റേഷന്‍ (യുടിഇഎഫ്) ആണ് നേതൃത്വം നല്‍കുന്നത്. ശമ്ബളപരിഷ്കരണ റിപ്പോര്‍ട്ടിലെ അപാകങ്ങള്‍ പരിഹരിക്കണം എന്നതുള്‍പ്പെടെയാണ് ജീവനക്കാര്‍ ഉന്നയിക്കുന്ന ആവശ്യം.
അപാകതകള്‍ പരിഹരിക്കുക, സര്‍വീസ് വെയ്റ്റേജ് പുനഃസ്ഥാപിക്കുക, ക്ഷാമബത്ത കുടിശിക അനുവദിക്കുക, എച്ച്‌ബിഎ പുനഃസ്ഥാപിക്കുക, ലീവ് സറണ്ടര്‍ അനുവദിക്കുക, മെഡിസെപ് യാഥാര്‍ഥ്യമാക്കുക, കരാര്‍-കണ്‍സല്‍റ്റന്‍സി നിയമനങ്ങള്‍ പിന്‍വലിക്കുക, പങ്കാളിത്ത പെന്‍ഷനില്‍ സര്‍ക്കാര്‍ വിഹിതം ഉയര്‍ത്തുക, മിനിമം പെന്‍ഷന്‍ ഉറപ്പാക്കുക, പെന്‍ഷന്‍ പ്രായം ഉയര്‍ത്തി ഏകീകരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പണിമുടക്ക്.

ഇതിനിടെ പണിമുടക്കിന് സര്‍ക്കാര്‍ ഡയസ്‌നോണ്‍ പ്രഖ്യാപിച്ചു. ഗസറ്റഡ് ജീവനക്കാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് അടിയന്തര സാഹചര്യങ്ങളിലല്ലാതെ ഒരുതരത്തിലുമുള്ള അവധി അനുവദിക്കില്ല.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments