HomeNewsShortരാജ്യത്ത് അവശ്യമരുന്നുകളുടെ വിലനിയന്ത്രണം നീക്കി; മെഡിക്കൽ ഉപകരണങ്ങളുടെ വിലകുറയാൻ സാധ്യത

രാജ്യത്ത് അവശ്യമരുന്നുകളുടെ വിലനിയന്ത്രണം നീക്കി; മെഡിക്കൽ ഉപകരണങ്ങളുടെ വിലകുറയാൻ സാധ്യത

അവശ്യമരുന്നുകളെ വിലനിയന്ത്രണ പട്ടികയില്‍ ഉള്‍പ്പെടുത്തുന്ന രീതി കേന്ദ്രസര്‍ക്കാര്‍ അവസാനിപ്പിച്ചു. നീതി ആയോഗിനാണ് ഇനിമുതല്‍ മരുന്നുകളുടെ വില കുറയ്ക്കുന്നത് സംബന്ധിച്ച തീരുമാനമെടുക്കാന്‍ അധികാരമുള്ളത്. ഏഴംഗ സമിതിയെയും സര്‍ക്കാര്‍ ഇതിനായി നിയോഗിച്ചു. നീതി ആയോഗിന്റെ ആരോഗ്യ വിഭാഗത്തിലെ അംഗം, ധനമന്ത്രാലയത്തിലെ മുഖ്യ സാമ്ബത്തിക ഉപദേഷ്ടാവ്, ആരോഗ്യ സേവന വിഭാഗം ഡയറക്ടര്‍ ജനറല്‍, ബയോ മെഡിക്കല്‍ രംഗത്തെ വിദഗ്ധന്‍ എന്നിവരാണ് സമിതിയിലെ അംഗങ്ങള്‍. ദേശീയ ഔഷധ വിലനിര്‍ണയ സമിതിയാണ് ഇതുവരെ ഇക്കാര്യം നിശ്ചയിച്ച്‌ വന്നിരുന്നത്. വിലനിയന്ത്രണ പട്ടികയില്‍ ഉള്‍പ്പെടുത്താത്ത പേസ് മേക്കര്‍ ഉള്‍പ്പടെ 400 ഓളം മെഡിക്കല്‍ ഉപകരണങ്ങള്‍ക്ക് വില കുറയ്ക്കാനും ആരോഗ്യമന്ത്രാലയം തീരുമാനിച്ചിട്ടുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments