HomeNewsShortലോക്സഭാ തെരഞ്ഞെടുപ്പ്; അനധികൃത പണമൊഴുക്ക‌് തടയാന്‍ നടപടി തുടങ്ങി; സ്ഥാനാർത്ഥികളുടെ ചെലവുകൾ കർശനമായി നിരീക്ഷിക്കും

ലോക്സഭാ തെരഞ്ഞെടുപ്പ്; അനധികൃത പണമൊഴുക്ക‌് തടയാന്‍ നടപടി തുടങ്ങി; സ്ഥാനാർത്ഥികളുടെ ചെലവുകൾ കർശനമായി നിരീക്ഷിക്കും

ലോക‌്സഭാ തെരഞ്ഞെടുപ്പ് അടുത്തതോടെ അനധികൃത പണമൊഴുക്ക‌് തടയാന്‍ തെരഞ്ഞെടുപ്പ‌് കമീഷന്‍ നടപടി ആരംഭിച്ചു. തെരഞ്ഞെടുപ്പ‌് കമീഷന്‍ ഉന്നത ഉദ്യോഗസ്ഥര്‍ ആദായനികുതി വകുപ്പ‌് അധികൃതരുമായി നടത്തിയ കൂടിക്കാഴ‌്ചയില്‍ സ്ഥാനാര്‍ഥികളുടെ ചെലവ‌് നിരീക്ഷിക്കാന്‍ നിര്‍ദേശംനല്‍കി.
റെയില്‍വേ, കസ്റ്റംസ‌് ആന്‍ഡ‌് -എക‌്സൈസ‌്, മോട്ടോര്‍വാഹനവകുപ്പ‌്, പൊലീസ‌് ഉദ്യോഗസ്ഥരുമായുമായും ചര്‍ച്ച നടത്തി. തെരഞ്ഞെടുപ്പിന് മുമ്ബും ശേഷവുമുള്ള പണമിടപാടുകള്‍ നിരീക്ഷിക്കാന്‍ ഉന്നതതല സമിതിയെയും നിയോഗിച്ചു.

രാഷ‌്ട്രീയ പാര്‍ടികള്‍ക്ക‌് ലഭിക്കുന്ന സംഭാവനകളും വിശദമായി പരിശോധിക്കും.vരണ്ടായിരം രൂപയ‌്ക്ക‌് മുകളിലുള്ള സംഭാവനകള്‍ക്കെല്ലാം ആദായനികുതി വകുപ്പിന‌് വിശദീകരണം തേടാം. ഇലക‌്ട്രല്‍ ബോണ്ടായും ഓണ്‍ലൈനായും രാ‌ഷ‌്ട്രീയ പാര്‍ടികളുടെ അക്കൗണ്ടിലേക്ക‌് വരുന്ന തുക തെരഞ്ഞെടുപ്പിനുശേഷം നല്‍കുന്ന കണക്കുമായി താരതമ്യംചെയ‌്ത‌് പരിശോധിക്കും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments